താൾ:CiXIV46.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൩

രു നെരത്തു കാണായി നമ്മുടെ വക്കൽപ്രയത്നെനലബ്ധ
മാം സ്വമ്മുള്ളതൊക്കെ കരസ്ഥമാക്കീടിനാൻ– അന്നുതു
ടങ്ങി ദരിദ്രനായെഷ ഞാൻ– ഇന്നും നിലെക്കുവന്നില്ലെ
ടൊ മന്ദരാ– അഷ്ടിയില്ലായ്ക കൊണ്ടെന്റെ ശരീരവും പു
ഷ്ടിയില്ലാതെയാമെന്തു ചെയ്യാവതും– വൃഷ്ടിയില്ലാഞ്ഞാൽ
നദികളും വറ്റീടും– ഇഷ്ടിയില്ലാഞ്ഞാൽ ദ്വിജന്മാരിളപ്പെ
ടും– തുഷ്ടിയല്ലാഞ്ഞാൽ മനുഷ്യൻ മഹാജളൻ– കൃഷ്ടിയി
ല്ലാഞ്ഞാൽ വിളവും കുറഞ്ഞുപൊം– യഷ്ടിയില്ലാഞ്ഞാൽ
നടക്കുമൊവൃദ്ധരും– സൃഷ്ടിയില്ലാഞ്ഞാൽ പ്രജകളുണ്ടാ
കുമൊ– പട്ടിയില്ലാഞ്ഞാൽ ഗൃഹത്തിന്നുറപ്പില്ല– ചെട്ടിയി
ല്ലാഞ്ഞാൽ മുഴുക്കുമൊവാണിഭം– കുട്ടിയില്ലാഞ്ഞാൽ പ
ശുക്കൾ കറക്കുമൊ– ചട്ടിയില്ലാഞ്ഞാൽ ദരിദ്രൻ പചിക്കു
മൊ– കെട്ടുചൂഡാകൎണ്ണനാകുന്ന സന്യാസികെവലന്താ
നെ പറയുന്നവാൎത്തകൾ– അൎത്ഥമുണ്ടെങ്കിൽ സമസ്ത ജന്തു
ക്കൾ സമൎത്ഥരായീടുമതില്ലാത്ത പൂരുഷൻ വ്യൎത്ഥം ശരീരം
വഹിക്കുന്നു സൎവ്വംനിരൎത്ഥമജ്ജീവന്റെ ജീവസന്ധാരണം–
നമ്മുടെ ഭിക്ഷാന്ന ഭൊജിയാം മൂഷികൻ സ്വമ്മുനശിച്ചതു മൂ
ലംപരവശൻ– ദ്രവ്യമുണ്ടെങ്കിലെ ബന്ധുക്കളുണ്ടാവു– ദ്രവ്യ
മില്ലാത്തവനാരുമില്ലാഗതി– ഭവ്യനെന്നാകിലും ദിവ്യനെ
ന്നാകിലും ദ്രവ്യമില്ലാഞ്ഞാൽ തരംകെടും നിൎണ്ണയം– ഏവം
പറയുന്ന സന്യാസിയെച്ചെന്നു സെവിച്ചു ജീവനം രക്ഷിക്ക
ദുൎഘടം– മറ്റൊരു ദിക്കിനു പൊകായ്കിൽ നമ്മുടെ മാറ്റിത്വ
മിപ്പൊഴൊഴികയില്ലെന്നു ഞാൻ തെറ്റന്നു ചിന്തിച്ചുറ
ച്ചു പുറപ്പെട്ടു മുറ്റും ഭവാനെ സമാശ്രയിച്ചെനഹം–

പൊയ്യല്ലിരപ്പാളിയായാൽ മഹാകഷ്ടം– അയ്യൊമ
രിച്ചെങ്കിലാപത്തൊഴിഞ്ഞിതു– കയ്യും പരത്തിപ്പിടിച്ച

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/89&oldid=194779" എന്ന താളിൽനിന്ന് ശേഖരിച്ചത്