താൾ:CiXIV46.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൪

ക്ഷി വൃന്ദങ്ങൾമെൽ– വലയുമതാ കൊണ്ടുപൊയെന്തു ചെ
യ്യെണ്ടു ഞാൻ– ഒരുദിശിയിലൊക്കവെ താഴത്തു വീഴുമിത
തു കരുതിവെടനും താഴെ നടന്നിതു–ലഘുപതനകാഖ്യനാം
കാകനും പിന്നാലെ ലഘുതരമുടൻ പറന്നെത്തിനാൻ അങ്ങ
നെ– അതുസമയമന്തിയുമായിതുവെടനുമതു വഴിനടന്നു ത
ൻ വീടുപുക്കീടിനാൻ– കനിവൊടുക പൊതരാജൻ പറഞ്ഞീ
ടിനാൻ– ഇനിയൊരുപദെശമിങ്ങുണ്ടെടൊകൂട്ടരെ– മമസ
ഖിഹിരണ്യനെന്നുണ്ടൊരു മൂഷികൻ– മമതയുമവനൊടു കണ്ടു
കൊള്ളാമിനി– വലയിൽ വലയുന്നനാം തത്ര ചെന്നാലവൻ
വലയിതു കടിച്ചു ഖണ്ഡിക്കുമെമൂഷികൻ– എലിയൊടു നമുക്കു
ബന്ധുത്വമുണ്ടാകയാൽ ഫലമിതു ഭവാന്മാൎക്കു കണ്ടുകൊള്ളാ
മുടൻ– ഇതിബതപറഞ്ഞു ചിത്രഗ്രീവപക്ഷിയും ഹിതജനവു
മൊക്കവെ തത്ര ചെന്നീടിനാർ– വിവിധ പതഗങ്ങളെക്കണ്ടു
പെടിച്ചുടൻ വിരവൊടു ഹിരണ്യ നമ്പൊടു പുക്കീടിനാൻ ന
ലമൊടുകപൊതവുഞ്ചെന്നു വിലമുഖെ എലിവരനയും വിളി
ച്ചീടിനാൻ മെല്ലവെ– വെളിവിലഥ വന്നുടൻ മൂഷികാ ഗ്രെസ
രൻ തെളിവൊടു പറഞ്ഞു ചിത്രഗ്രീവനൊടവൻ– പ്രിയസ
ഖിഭവാന്മാൎക്കിതെന്തൊരാപത്തഹൊ– നയഗുണനിധെ
സഖെ ചൊല്കെടൊ സത്വരം– വിരവൊടുക പൊതവും ചൊ
ല്ലിനാൻ മൂഷികാ– വിധിവിഹിതമെവനും ലംഘിച്ചുകൂടുമൊ– ഇ
വനിതു ലഭിക്കെണമിന്നകാലം വെണം അവശത ഭവിക്കെ
ണം അൎത്ഥനാശംവെണം– ഇതിവിധിവിധിച്ചതിപ്രാണിക
ൾ്ക്കൊക്കവെഹിതമഹിതമെങ്കിലും ലംഘ്യമല്ലെതുമെ– തദ
നുചഹിരണ്യനും തത്വമൊന്നൂചിവാൻ– തവവചനമെത്രയും
സത്യമല്ലൊസഖെ– അനവരതമംബരെ നിന്നുദൂരസ്ഥമാം
അവനിയിലെ വൃത്താന്തമൊക്കെ ഗ്രഹിപ്പവൻ പടുതരവി

10.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/80&oldid=194794" എന്ന താളിൽനിന്ന് ശേഖരിച്ചത്