താൾ:CiXIV46.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൩

ല്ലെങ്കിലും ചിത്തത്തിലന്യൊന്യ ബന്ധുത്വമുള്ളൊരു സത്തു
ക്കൾക്കെത്തും സമസ്തകാൎയ്യങ്ങളും– വസ്തുഭെദം ജാതിഭെദ
വുമില്ലെടൊ– കാകകൂൎമ്മാദി ജന്തുക്കുൾക്കു തങ്ങളിൽ ഏകാന്ത
ബന്ധുത്വമുണ്ടാക കാരണം ശൊകസന്ത്രാസാദി സങ്കടം വെ
ൎവ്വിട്ടു സാകമെല്ലാവരും സാധുമെവീടിനാർ– അക്കഥ കെ
ൾക്കെണമെന്നു ഭൂപാലന്റെ മക്കൾ ചൊദിച്ചുപറഞ്ഞു മഹീ
സുരൻ–

(1. കാക്ക ആമ മുതലായവരുടെ ബന്ധുത്വം.)

ചൊൽക്കൊണ്ടമിഹിളരൂപ്യഗെഹാങ്കണെ പൊക്കത്തി
ൽ നിൽക്കും മഹാമരത്തിലൊരു വായസശ്രെഷ്ഠ
ൻ വസിക്കുന്നു– തന്നുടെ ജായയും മക്കളുമൊക്ക
യും കൂടവെ– ലഘുപതനനെന്നു പെരായകാകന്മുദാ
ലഘുതരമുദിച്ചു സൂൎയ്യൻവിളങ്ങും വിധൌ– ശരവുമൊരുവി
ല്ലുന്ധരിച്ചൊരുവെടന്റെ വരവുമഥ കണ്ടു പെടിച്ചു ചിന്തിച്ചു
താൻ– ഇവനൊരു മഹാപാപി ദുഷ്ടശീലൻ ശഠൻ ശിവശിവ
മൃഗങ്ങളെക്കൊന്നു തിന്നുന്നവൻ– പറവകൾപറക്കുന്നദിക്കി
ലുഞ്ചെന്നിവൻ പലവക വധിച്ചു ഭക്ഷിക്കുമിക്കശ്മലൻ– ഇവ
നുടെ സമാരംഭമെന്തെന്നറിവൊളം ഇവിടെയതിഗൂഢമായി
പാൎക്കയുള്ളു വയം– ഇതിമനസികാകനും ചിന്തചെയ്തീടിനാൻ–
ക്ഷിതിയിലഥവെടനും ചെന്നുപറ്റീടിനാൻ– വലയുമഥ കൊ
ണ്ടുവന്നാകവെകാനനെനലമൊടു പതുക്കവെ കെട്ടിപ്പരക്ക
വെ അടിയിലരിയുന്നെല്ലുമാകവിതച്ചുതാൻ വടിവൊടുമരം മ
റഞ്ഞങ്ങു നിന്നീടിനാൻ– വലയിലടിപെട്ടു ചിത്രഗ്രീവനെന്നു
ള്ള വലിയൊരുകപൊതവും തന്നുടെ കൂട്ടരും– വിരവൊടു കി
രാതനും മാടപ്പിറാക്കളെ വിരവൊടു പിടിപ്പതിന്നൊടിയെ
ത്തും വിധൌ– വലയിലടിപെട്ടൊരു മാടപ്രാക്കൂട്ടങ്ങൾ വല
യുമഥ കൊണ്ടുമെല്പെട്ടുയൎന്നീടിനാർ– വനചരനുകുണ്ഠിതം പ

10.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/79&oldid=194795" എന്ന താളിൽനിന്ന് ശേഖരിച്ചത്