താൾ:CiXIV46.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൩

പ്പെണ്ണിനു നാശം വന്നുവെന്നു ഞാൻ കെട്ടിട്ടുണ്ടു–✱ അക്കഥ
സ്വാമിക്കിപ്പൊൾ കെൾക്കെണമെങ്കിൽ ചൊല്ലാംമക്കുണം
പെനും തമ്മിലുണ്ടായനെരം പൊക്കു–


(8. മൂട്ടയും പെനും–)

പണ്ടൊരു പാൎത്ഥിപന്റെ പള്ളിമെത്തമെൽകുടി
കൊണ്ടൊരു പെനുണ്ടായി മന്ദവിസൎപ്പിണ്യാഖ്യാ പ
ട്ടുമെത്തമെലവൾമെവുമ്പൊൾ വന്നാനൊരു മൂട്ടയെന്നുള്ള
ജന്തു ദൈവയൊഗത്താലപ്പൊൾ– മക്കുണമെന്നു പറയു
ന്നിതുമൂട്ടെക്കുള്ള സംസ്കൃതംയൂകമെന്നു സംസ്കൃതം പെൻ
ജാതിക്കും– മക്കുണം വന്നനെരംയൂകപ്പെൺ വഴിപൊ
ലെ സൽകൃതി ചെയ്തുമെല്ലെ സ്വാഗതം ചൊദിച്ചുടൻ– സ
ൽക്കഥാപറഞ്ഞു കൊണ്ടിരുന്നു ഭവാനിനി പൊയ്ക്കൊൾ്കെ
ന്നവളുര ചെയ്തിതുപതുക്കവെ– ഡിണ്ഡികന്മൂട്ടെക്കപ്പൊ
ളാഗ്രഹംപാരംയൂകപ്പെണ്ണിനൊടൊരുമിച്ചു നാലുനാൾ പാ
ൎത്തീടുവാൻ– മക്കുണം വിസൎപ്പിണിയൂകിയൊടുരചെയ്തു– ത്വ
ൽ കൃപയുണ്ടെന്നാകിലിന്നത്തെരാത്രി തന്നിൽ നിന്നൊ
ടുകൂടി വസിച്ചീടുവാനിങ്ങുമൊഹം– പിന്നെയുമൊരു മൊഹ
മുണ്ടെടൊ വിസൎപ്പിണീ തമ്പുരാന്തിരുമെനി തന്നിലെച്ചൊ
രകുടിച്ചിമ്പമൊടിവിടെ നീയെന്നെയും പാൎപ്പിക്കെണം– ക്രൂ
രദന്തങ്ങൾ കൊണ്ടു സ്വാമിയെക്കടിച്ചു നിൻ പെരുമാത്ര
വും കിട്ടാപൊക നീ വൈകീടാതെ– ഇത്തരം പറഞ്ഞൊ
രുയൂക കാമിനിയുടെ കാൽത്തളിർ കൂപ്പിക്കൊണ്ടുമക്കു
ണം നിൎബ്ബന്ധിച്ചാൻ– ഖണ്ഡിച്ചു പറഞ്ഞു കൂടായ്കയാൽ
യൂകസ്ത്രീയും ഡിണ്ഡികന്തന്റെ മതം സമ്മതിച്ചുര ചെയ്തു–

✱ നയസ്യചെഷ്ടിതംവിദ്യാൻ നകുലംനപരാക്രമം ।
നതസ്യവിശ്വസെൽപ്രാജ്ഞൊയദീഛ്ശെൽ ശ്രി
യമാത്മനഃ ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/49&oldid=194837" എന്ന താളിൽനിന്ന് ശേഖരിച്ചത്