താൾ:CiXIV46.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨

യുള്ളു ദുൎമ്മൊഹമില്ലാത്തവനെങ്കിലെ സുഖിയാവു– എങ്ങുമെ
തടവില്ലെന്നാകിലെമന്ത്രം നല്ലുതിങ്ങിന വിഷയഭ്രാന്തി
ല്ലെന്നെപുമാൻ നല്ലു– ഇങ്ങിനെഹിതമ്പറഞ്ഞാലും എൻ
സ്വാമിക്കിപ്പൊൾ പുംഗവസ്നെഹത്തിനു ഭംഗമുണ്ടാകുന്നില്ലാ–
അത്യയമിതുകൊണ്ടുമെൽ വരുന്നെരമ്പിന്നെ ഭൃത്യദൊഷ
മെന്നതെ സംഭവിക്കയുമുള്ളു– സ്ത്രീകളിൽ കാമം കൊണ്ടുംമ
ദ്യപാനാദി കൊണ്ടും ലൊകനിന്ദിതനായി സ്വഛ്ശന്ദം പ്രവൃത്തി
ച്ചും മത്തദന്തിയെപ്പൊലെ മദിക്കും മഹീപതിക്കത്തൽ വന്ന
കപ്പെടും– ബുദ്ധിമുട്ടുന്നനെരം ഭൃത്യദൊഷമെന്നതെ ബൊ
ധിപ്പൂ നൃപന്തന്റെ കൃതൃദൊഷമെന്നതു ചിന്തിക്കപൊലു
മില്ല–

പിംഗലനുരചെയ്താൻ എന്തൊരു കുറ്റഞ്ചൊല്ലി പുംഗവ
പ്രവരനെ വെർവിടുത്തയക്കെണ്ടു– ചൊല്ലിനാൻ ദമനകൻ
വെർപെടുത്തയച്ചാലും വല്ലന്തി വരും നമുക്കായതു ചിന്തി
ക്കെണം– മുറ്റുമിക്കൂറ്റന്മഹാദുൎമ്മദൻ കയൎത്തുപൊയി മറ്റൊ
രു പ്രബലനെചന്നു സെവിച്ചുപടകൊണ്ടുവന്നിദ്ദിക്കെ
ല്ലാം നഷ്ടമാക്കീടും ശഠൻ– കണ്ടതു കണക്കല്ലകശ്മലൻ ക
യൎക്കുമ്പൊൾ ഇണ്ടൽ ഉണ്ടാകും നമുക്കെന്നത്രെ തൊന്നീടു
ന്നു ശണ്ഠകൂടുമ്പൊൾ പിന്നെസ്നെഹവും വെടിഞ്ഞീടും– സിം
ഹവും ഉരചെയ്താൻ എന്തിവൻചെയ്യും നമ്മെ– സംഹരിപ്പ
തിനിവൻ പൊരുമൊ ദമനകാ– ഉക്തവാൻ ദമനകൻ ദുസ്വ
ഭാവികളുടെ ചിത്തമാൎക്കറിയാവു– ശീലമൊന്നറിയാതെ വി
ട്ടു പൊയെന്നാൽ തരംകെട്ടുപൊം ഇഹവലിച്ചിട്ടതു തന്നെ
നമുക്കൊട്ടുമെനന്നായില്ല– ശീലത്തെ ബൊധിക്കാ
തെ കൊണ്ടന്നു പാൎപ്പിക്കയിക്കാലത്തു ചിതംവരാവാശ്ശ
വ നെന്നാകിലും– ഡിണ്ഡികന്മൂലം പണ്ടുമന്ദവിസരിപ്പിണി

6.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/48&oldid=194838" എന്ന താളിൽനിന്ന് ശേഖരിച്ചത്