താൾ:CiXIV46.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൮

(1.ബ്രാഹ്മണൻ കീരിയെകൊന്നു ദുഃഖിച്ചതു.)

ബ്രാഹ്മണ ശ്രെഷ്ഠനുണ്ടായി പൊൽ– യമനിയമഗു
ണമുടയധരണിസുരനാഥനുയജ്ഞസെനാഖ്യയാംപ
ത്നിയും ജാതയായി– ഭാൎയ്യെക്കു ഗൎഭം പതുക്കെ തികെ
ഞ്ഞിതു– ഭൎത്താവുമൊദാൽ പറഞ്ഞു മനൊരഥം– ഉഭയകുല
ശുഭകരണനിപുണനൊരുനന്ദനൻ ഊനംവരാതെ ജനിക്കും
നമുക്കെടൊ– അന്തണസ്ത്രീയും പറഞ്ഞു മനൊരഥം സന്തതി
ക്കാകാ സദാനന്ദഭൂസുരാ– ഉപരിവരുമധികതരവിഭവശത
മാഗ്രഹിച്ചുക്തി ഘൊഷിക്കുന്ന ദുൎമ്മൊഹി പൂരുഷൻ സൊ
മശൎമ്മന്റെ പിതാവിനെപ്പൊലവൻ ഭൂമിയിൽ ഖെദിച്ചുമെവുമാറാ
യ്വരും– കഥയമമകമലമുഖികഥമിതി മഹീസുരൻ– കാൎമ്മുകിൽ
വെണികഥിച്ചു തുടങ്ങിനാൾ–

(2. മനൊരാജ്യം ഭാവിക്കുന്ന ബ്രഹ്മചാരി)

പണ്ടൊരു ഭൂസുരബ്രഹ്മചാരീ സുഖം പൂണ്ടൊരു വിപ്രന്റെ
മന്ദിരം പുക്കുടൻ– ശ്രാദ്ധം ഭുജിച്ചു മലൎപ്പൊടി ദക്ഷി
ണാ മാത്രം ലഭിച്ചു മൺപാത്രത്തിലാക്കിനാൻ– തവി
ടുപൊടി വടിവിനൊടുഘടമതിൽ നിറെച്ചുടൻ താ
നെ തലയിൽ ചുമന്നുനടന്നിതു– മാൎഗ്ഗെ മനൊരാജ്യമൊരൊ
ന്നു ചിന്തിച്ചു മാണവൻ മെല്ലെനടന്നു തുടങ്ങിനാൻ– ആപ
ണെ ചെന്നുമലൎപ്പൊടി വിറ്റുപെണ്ണാടിനെ മെടിച്ചു കൊണ്ടു
പൊയങ്ങു ഞാൻ സരസ തൃണസലിലമിവസതതമപി നൽ
കി ഞാൻ സാദരം നന്നായി വളൎത്തു കൊണ്ടീടുവൻ– സംവ
ത്സരത്തിലീ രണ്ടുശിശുക്കളെ സംഭവിപ്പിക്കുമിപ്പെണ്ണാടു മി
ങ്ങിനെ ആട്ടിങ്കിടാങ്ങളെ വിറ്റു പശുവിനെ പാട്ടിൽ നമുക്കൊ
ന്നുമെടിക്കണം ദൃഢം– പശുവിനൊരു ശിശു ഭവതി ശിശു
വിനു ശിശുക്കളും പാരാതെ നാലഞ്ചുകാളക്കിടാങ്ങളും– അ
ങ്ങിനെ വാണാൽ കൃഷി തുടങ്ങാനുള്ള സംഗതിവന്നു ഭവി
ക്കും നമുക്കിനി– നല്ലകണ്ടത്തിൽ കൃഷിചെയ്തു കൊണ്ടുഞാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/134&oldid=194719" എന്ന താളിൽനിന്ന് ശേഖരിച്ചത്