താൾ:CiXIV46.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൭

ഗൎദ്ദഭമല്ല ഞാനെന്നു ചൊന്നെനഹം– ശൃണുകുടിലചടുലത
വഹിതമിതു വൃഥാഫലം– ശിംശുമാരാധമപൊയ്ക്കൊൾ്കെടൊ
ഭവാൻ– ലഘുതവരുമളവു കപിവചനമതു കെട്ടുടൻ ലബ്ധനാശാ
തുരൻ ശിംശുമാരൻയയൌ–✱ ലളിതതരചരിതമിതു നരവ
രകുമാരരെ ലബ്ധനാശാഖ്യമാം തന്ത്രം ശുഭം ശുഭം–

ഇതിപഞ്ചതന്ത്ര പ്രകരെണലബ്ദനാശൊ നാമ
ചതുൎത്ഥ തന്ത്രം സമാപ്തഃ–

൫., അസമ്പ്രെക്ഷ്യകാരിത്വം (അപരീക്ഷിതകാരിതം.സ.)

ശാരികപ്പൈതലെ പഞ്ചമതന്ത്രവും പാരാതെ ചൊൽ
കനീ പാരമുണ്ടാഗ്രഹം– ചതുരതരമധുരമൊഴി കിളിമകളുമാ
ദരാൽ ചൊന്നാള സംപ്രെക്ഷ്യകരിത്വ തന്ത്രവും– സൊമശ
ൎമ്മാ ദ്വിജൻ ഭൂപാലപുത്രരൊടാമൊദമൊടെ പറഞ്ഞു തുടങ്ങി
നാൻ– യാതൊരു പൂരുഷൻ തത്വം ഗ്രഹിക്കാതെ ജാതരൊ
ഷം പ്രവൃത്തിക്കുന്നു ഭൂതലെ അവനു പുനരു പരിവരുമനവ
ധി പരിതാപവും– അന്തണ ശ്രെഷ്ഠനു കീരിമൂലം‌യഥാ– അ
ക്കഥാ കെൾക്കെണമെന്നു ഭൂപാലന്റെ മക്കൾ ചൊദിച്ചു പറ
ഞ്ഞു മഹീസുരൻ–✱✱

ഗൌഡദെശെദെവശൎമ്മനെന്നത്രയും പ്രൊഢനാം

✱ സംസ്കൃതപഞ്ചതന്ത്രത്തിൽ ശിംശുമാരനും കുരങ്ങും പ
ത്തിലധികം കഥകളെ ചൊല്ലി സംഭാഷണം ചെയ്തു
കൊണ്ടിരിക്കുന്നു– അതിൽ ഒരു ശ്ലൊകം ഇവിടെ ചെൎത്തു
പറയാം– ഉപകാരിഷ്ഠയഃസാധുസാധുത്വെതസ്യ കൊഗു
ണഃ അപകാരിഷ്ഠയഃ സാധുസസാധുഃ സത്ഭിരുച്യതെ–

✱✱അപരീക്ഷ്യനകൎത്തവ്യം കൎത്തവ്യം സുപരീക്ഷിതം
പശ്വാൽ ഭവതി സന്താപൊബ്രാഹ്മണ്യാനകുലാദ്യഥാ -സ-

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/133&oldid=194721" എന്ന താളിൽനിന്ന് ശേഖരിച്ചത്