താൾ:CiXIV46.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൦

ൎണ്ണെജകൻ✱ പുത്തനാം പുലിത്തൊലു കൊണ്ടുവന്നതു കൊ
ണ്ടു ഗൎദ്ദഭത്തിന്റെ ദെഹമൊക്കെവെ മൂടിക്കെട്ടി തദ്ദിശിസ
സ്യം തിന്മാൻ വിട്ടിതു രജനിയിൽ– കണ്ടത്തിൽ ചാടിസസ്യം ഭ
ക്ഷിച്ചു തുടങ്ങിനാൻ– കണ്ടെത്തിപ്രഹരിപ്പാൻ വരുന്ന കാവ
ൽക്കാരും വ്യാഘ്രമെന്നൊൎത്തു പെടിച്ചൊടിനാർ കഴുതെ
ക്കണ്ടാക്രമിപ്പാനും പരാധീനമില്ലാതായ്വന്നു– അങ്ങിനെ
നാലുപത്തുരാത്രികൾ കഴിഞ്ഞപ്പൊൾ അങ്ങൊരുകാവൽ
ക്കാരൻ കൌശലക്കാരൻ തദാ ചിത്രകംബളം കൊണ്ടുതന്നു
ടെ ഗാത്രം മൂടിതത്ര ചെന്നിതു വില്ലുംശരവും മറെച്ചുടൻ– ഗൎദ്ദഭ
മതുകണ്ടു ഗൎദ്ദഭസ്ത്രീയെന്നൊൎത്തു ഗൎജ്ജനഞ്ചെയ്തുമദനാൎത്ത
നായണഞ്ഞിതു– ഗൎജ്ജനം വികൃതമായി കെട്ടപ്പൊൾ കാവ
ല്ക്കാരൻ ഗൎദ്ദഭമിതെന്നറിഞ്ഞസ്ത്രത്തെ പ്രയൊഗിച്ചാൻ–
ശബ്ദദൊഷത്താലങ്ങു ഗൎദ്ദഭംശരമെറ്റു ചത്തുവീണിതു ഭൊ
ഷനങ്ങിനെയവസാനം–

എന്നതു കൊണ്ടുചൊന്നെൻ കാകകൌശികന്മാൎക്കും
തന്നുടെ വാഗ്ദൊഷം കൊണ്ടുണ്ടായി മഹാവൈരം– പക്ഷി
ജാതികളൊക്കെകൂടവെ വിചാരിച്ചു രക്ഷിതാവൊരു യജ
മാനനെകല്പിക്കെണം– പക്ഷിവൎഗ്ഗത്തിൽ പടുവാകിന പുരു
ഷനെ പക്ഷിരാജ്യാഭിഷെകം ചെയ്തിഹവാഴിക്കെണം–
ഇത്ഥമങ്ങെല്ലാവരും കൂടവെ വിചാരിച്ചു സ്നിഗ്ദ്ധനാമുലൂക
ത്തെ കൊള്ളിക്കാമെന്നുറച്ചു പക്ഷിപട്ടാഭിഷെകത്തിനുള്ള
പദാൎത്ഥങ്ങൾ പക്ഷപാതികൾ ചെന്നു കൊണ്ടന്നു വട്ടംകൂട്ടി–
ഉത്തമഞ്ചകൊരവും വന്നിതുമന്ത്രിദ്വിജൻ സത്വരം കല
ശങ്ങൾ പൂജിച്ചു തുടങ്ങിനാൻ– അന്നെരം വന്നാനൊരു
വൃദ്ധനാം മഹാകാകൻ സന്നാഹമിതു കണ്ടുചൊദിച്ചു സ

✱ വെളുത്തെടൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/106&oldid=194757" എന്ന താളിൽനിന്ന് ശേഖരിച്ചത്