താൾ:CiXIV46.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൯

ത്തു ദുൎവ്യയം കൂടാതിനിക്കൊപ്പുകൾ കൂട്ടാൻ വെലാ– സന്ധി
യെന്നതും പിന്നെസ്സാധിപ്പാൻ പരാധീനം– സന്തതം വ
ൎദ്ധിക്കുന്ന മത്സരം കൊണ്ടുപാരം അന്ധന്മാരുലൂകന്മാർ വൈ
രികളവൎക്കിപ്പൊൾ അന്തരംഗത്തിലൊരു ശാന്തതതെല്ലു
മില്ല– സന്ധിക്കു സംസാരിപ്പാനില്ലൊരു നെരം പാൎത്താൽ അ
ന്തിക്കുമുമ്പെ കണ്ണുകാണാത നമുക്കെല്ല മക്കാൎയ്യം പകൽ
ചെന്നു സാധിപ്പാനതും കൂടാ അക്കൂട്ടക്കാൎക്ക പകൽ കണ്ണു
കാണ്കയില്ലെല്ലൊ-

മെഘവൎണ്ണനുഞ്ചൊന്നാൻ എന്തൊരുഹെതുകൊ
ണ്ടു കാകലൊകവുമുലൂകങ്ങളും തമ്മിൽ വൈരം– ഇങ്ങിനെ
ദെവാസുരമെന്നതു പൊലമുന്നം സംഗതി വരാനെന്തു കെ
ട്ടറിയുന്നൊഭവാൻ– മന്ദഹാസവുമ്പൂണ്ടുപറഞ്ഞു ചിരംജീവി–
മന്ദഭാഗ്യന്മാർ പക്ഷിക്കൂട്ടങ്ങളെന്നെ വെണ്ടു– വ്യാഘ്രചൎമ്മ
ത്തെ ക്കൊണ്ടു കുപ്പായമിട്ടുങ്കൊണ്ടു ശീഘ്രചാരി✱യാമൊരു ഗ
ൎദ്ദഭം വെനൽക്കാലം സൌഖ്യമായി സസ്യങ്ങളും ഭക്ഷിച്ചു
നടക്കുമ്പൊൾ വാക്കുദൊഷത്തെക്കൊണ്ടു തനിക്കുനാശം
വന്നു– മെഘവൎണ്ണനുമതു കെൾക്കെണമെന്നു ചൊന്നാൻ–
കാകമന്ത്രീശൻ ചിരഞ്ജീവിയുമുരചെയ്തു ✱✱

(2. പുലിത്തൊൽ ഉടുത്ത കഴുതയുടെ നാശം.)

പണ്ടൊരു രജകന്റെ വസ്ത്രഭാണ്ഡവും പെറിക്കൊ
ണ്ടൊരു കഴുതയുണ്ടങ്ങാടിത്തെരുവതിൽ– കണ്ട
ങ്ങൾ തൊറുഞ്ചെന്നു ധാന്യങ്ങൾ തിന്നുന്നെരം ക
ണ്ടവരെറിഞ്ഞാട്ടി ദൂരവെമണ്ടിക്കുന്നു– തന്നുടെ കഴുതെക്കു ഭ
ക്ഷണമില്ലായ്കയാൽ തന്നുടെ ഭാണ്ഡം പെറാൻ ശക്തി
യില്ലാതാമല്ലൊ– ഇത്തരം വിചാരിച്ചങ്ങെക ദാനി

✱ ശീഘ്രഗാമി
✱✱ ഈ കഥസംസ്കൃതത്തിൽ ഇല്ല

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/105&oldid=194758" എന്ന താളിൽനിന്ന് ശേഖരിച്ചത്