ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൨
| ഹോൽസ്തീൻ | സക്സൊനിയിലെ ഒരു ഡുച്ചി |
| ഹൂഗ്ലി | ഇന്ദ്യായിലെ ഒരു ദിക്കും ആറും |
| ഹൊൎൻ എന്ന മുനമ്പ | തെക്കെ അമെറിക്കായുടെ തെക്കെ അറ്റം |
| ഹൂഢ്ഡന്സ ഉൾക്കടൽ | വടക്കെ അമെറിക്കായിൽ |
| ഹ്യൂഫൊ | അന്നാം രാജ്യത്തിലെ തലസ്ഥാനം |
| ഹൽ | യൊൎക്കശയരിലെ ഒരു തുറമുഖം |
| ഹംബെർ | ഇംഗ്ലാണ്ടിലെ ഒരു ആറ |
| ഹൻഗറി | യൂറോപ്പിലെ ഒരു ദേശം |
| ഹന്തിങ്ങദോൻശയർ | ഇംഗ്ലാണ്ടിലെ ഒരു കൌന്തി |
| ഹൂൎദ്ദവാർ | ഇന്ദ്യായിലെ ഒരു പട്ടണം |
| ഹൈദ്രബാദ | ഇന്ദ്യായിലെ ഒരു ദേശം |
| ഐസ്ലാണ്ട | നോൎവെയുടെ വടക്ക ഡെന്മാൎക്കാകാൎക്കുള്ള ഒരു വലിയ ദ്വീപ |
| ഇന്ദ്യാ | ആസിയായിലെ ഒരു ദേശം |
| പടിഞ്ഞാറെഇന്ദിയസ്സ | തെക്കേതും വടക്കേതുമായ അമെറിക്കായുടെ മദ്ധ്യെയുള്ള ദ്വീപുകൾ |
| ഇന്ദസ്സ | ആസിയായിൽ ഒരു ആറ |
| ഇംഗ്രിയാ | റുസ്സിയായിലെ ഒരു ദിക്ക |
| ഇൻവേൎനെസ്സശയർ | സ്കോത്ത്ലാണ്ടിലെ ഒരു വലിയ കൌന്തി |
| ൟയൊനിയാൻ ദ്വീപു കൾ |
മെഡിത്തെറെനിയൻ സമുദ്രത്തിൽ |
| ഇറാക്കഅറബിയ | ആസിയായിലെ തുൎക്കിയിൽ ഒരു ദേശം |
| ഇർലാണ്ട | യൂറോപ്പിൽ ഗ്രേട്ടബ്രിത്തെന്റ പടിഞ്ഞാറെ ദ്വീപ |
| ഇസ്ലാമബാദ | ഇന്ദ്യായിൽ ചിത്താഗൊംഗിലെ ഒരു പട്ടണം |
| ഇസ്പഹാൻ | പാർസിയായിലെ ഒരു നഗരം |
| ഇത്താലി | യൂറോപ്പിലെ ഒരു ദേശം |
| ഇവിക്ക | മെഡിത്തെറെനിയനിൽ ഒരു ദ്വീപ |
| ഐവറികോസ്ത | ഗിനിയിലെ ഒരു ദേശം |
| യാഫ്ണപട്ടണം | സെലൊനിലെ ഒരു തുറമുഖം |
| യമയക്കാ | പടിഞ്ഞാറെ ഇന്ദിയസ്സിലെ ഒരു ദ്വീപ |
| യാപ്പാൻ | ആസിയായുടെ കിഴക്കെ അറ്റത്ത ഒരു ദേശം |
| യാവാ | ആൎക്കിപെലെഗോയിൽ ഒരു നല്ല ഫലമുള്ള ദ്വീപ |
| യെദൊ | യാപ്പാനിലെ തലസ്ഥാനം |
| യെല്ലലാബാദ | അഫ്ഘാനിസ്താനിലെ ഒരു പട്ടണം |
| ജേൎസി | ഫ്രാൻസിന്റെ അടുക്കൽ ഇംഗ്ലീഷകാൎക്കുള്ള ഒരു ദ്വീപ |
| ജെയപൂര | ഇന്ദ്യായിലെ ഒരു നഗരം |
| ജലം | ഇന്ദ്യായിലെ ഒര ആറ |
| യുവാൻപൂര | അള്ളഹബാദിൽ ഒരു പട്ടണം |
| ജഗന്നാഥം | ഓറിസ്സായിലെ ഒരു പട്ടണം |
| യൂലിയെൎസ | വെസ്പാലിയായിലെ ഒരു ഡുച്ചി |
| യമുനാ | ഇന്ദ്യായിലെ ഒരു ആറ |