താൾ:CiXIV40a.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦

കരയിടുക്ക എന്നുള്ളത രണ്ട കരയെ കൂട്ടി ചേൎക്കുന്ന വിസ്താരം കുറ
ഞ്ഞ ഭൂമി ആകുന്നു. അതിന്ന സാമാന്യമായിട്ട കഴുത്ത എന്ന പേർ പ
റയുന്നു.

മുനമ്പ എന്നുള്ളത കടലിലേക്ക നീങ്ങിയിറങ്ങിയിരിക്കുന്ന കരയുടെ
അറ്റം ആകുന്നു. അത ഉയരമുള്ളതാകുന്നു എങ്കിൽ അതിന്റെ പേർ
പ്രൊമൊന്തറി എന്നാകുന്നു.

കുന്ന എന്നുള്ളത പൎവതങ്ങളെക്കാൾ ചെറുതായുള്ള ഉയൎന്ന ഭൂമി ആകുന്നു.

ചോ. വൻകരകൾ എത്ര ഉണ്ട?

ഉ. വൻകരകൾ രണ്ടെയുള്ളൂ. ആയത കിഴക്കെ വൻകര എന്നും പടി
ഞ്ഞാറെ വൻകര എന്നും ആകുന്നു. * എന്നാൽ കിഴക്കെ വൻകര തുലോം
വലിയതാകകൊണ്ട അതിനെ മൂന്നായിട്ട വിഭജിച്ചിരിക്കുന്നു. ഓരൊ ഭാ
ഗത്തിന്ന വൻകര എന്ന സാമാന്യമായിട്ട പേർ പറയുന്നതല്ലാതെ ഓ
രോന്നിന്ന പ്രത്യേകമായി പേർ പറയുന്നത എന്തെന്നാൽ യൂറോപ്പ എ
ന്നും ആസിയാ എന്നും അപ്രിക്ക എന്നും ആകുന്നു.

പടിഞ്ഞാറെ വൻകരെയ്ക്ക അമെറിക്ക എന്ന പേർപറയുന്നു. എന്നാ
ൽ അമെറിക്ക വടക്കേതും തെക്കേതും ഇങ്ങിനെ രണ്ടായിട്ട പകുത്തിരി
ക്കുന്നു. അങ്ങിനെ യൂറോപ്പ എന്നും ആസിയാ എന്നും അഫ്രിക്ക എന്നും
അമെറിക്ക എന്നുമുള്ള നാല വൻകരകൾ ഉണ്ട എന്ന സാമാന്യമായിട്ട
പറഞ്ഞ വരുന്നു.

കടൽ മുതലായ വെള്ളങ്ങൾക്ക പറഞ്ഞ വരുന്ന
നാമങ്ങളെ കുറിച്ച.

ചോ. കടൽ മുതലായ വെള്ളങ്ങൾക്ക എന്തെല്ലാം നാമങ്ങൾ പറഞ്ഞ
വരുന്നു?

ഉ. പെരുങ്കടൽ എന്നും കടൽ എന്നും കായൽ എന്നും ഉൾക്കടൽ എ
ന്നും കടൽ കൈവഴി എന്നും നദി എന്നും തോട എന്നും ആകുന്നു.

ചോ. പെരുങ്കടൽ എന്നുള്ളത എന്ത?

ഉ. പെരുങ്കടൽ എന്നുള്ളത കരയെ ചുറ്റുന്ന വെള്ളത്തിന്റെ വലിയ
കൂട്ടം ആകുന്നു.

ചോ. കടൽ എന്നുള്ളത ഏന്ത?

ഉ. കടൽ എന്നുള്ളത കരകൊണ്ട മിക്കവാറും ചുറ്റിയിരിക്കുന്ന പെരു
ങ്കടലിന്റെ ഒരു ഭാഗം ആകുന്നു.

ചോ. കായൽ എന്നുള്ളത എന്ത?


* കിഴക്കെ വൻകര പഴയതും പടിഞ്ഞാറെ വൻകര പുതിയതും ആ
കുന്നു എന്ന പറഞ്ഞ വരുന്നു. ഇതിന്ന കാരണം എന്തെന്നാൽ യൂറൊ
പ്പകാരനായ കൊലുംബസ എന്ന നാമമുള്ള കീൎത്തിപ്പെട്ട കപ്പല്ക്കാരൻ
കിഴക്കെ വൻകരയിൽ നിന്ന പടിഞ്ഞാറോട്ട കപ്പൽ ഓടിച്ചപ്പോൾ ൩൫൦
സംവത്സരത്തിന്ന മുമ്പെ അമെറിക്കയെ ഒന്നാമത കണ്ടു അതിന്ന മുമ്പെ
ആ വൻകര ഉണ്ടെന്ന അറിയാഞ്ഞതകൊണ്ട അത പുതിയ വൻകര എ
ന്ന പറഞ്ഞ വരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/26&oldid=179034" എന്ന താളിൽനിന്ന് ശേഖരിച്ചത്