താൾ:CiXIV40a.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യായിട്ട സഞ്ചരിച്ചാൽ എവിടെനിന്ന പുറപ്പെടുന്നുവൊ ആ സ്ഥലത്തേ
ക്ക തന്നെ തിരികയും വരും അതും ഭൂമിയുടെ ഭാഷ ഉരുണ്ടതാകുന്നു എ
ന്നുള്ളതിന്റെ സാക്ഷി ആകുന്നു.

൪. വടക്കെ അറ്റത്തിൽനിന്നും തെക്കെ അറ്റത്തിൽനിന്നുമുള്ള ഭൂമി
യുടെ മദ്ധ്യഭാഗത്തിന്റെ പേർ സമരേഖ എന്നാകുന്നു. എന്നാൽ സ
മരേഖ എന്ന സ്ഥലത്തിൽനിന്ന വടക്കോട്ട സഞ്ചരിച്ചാൽ ആകാശത്തി
ലെ വടക്ക ഭാഗത്തിരിക്കുന്ന ദ്രുപൻ സപ്തൎഷി മുതലായ നക്ഷത്രങ്ങൾ
മേല്പോട്ട മാറിപോകുന്നു എന്ന തോന്നും അപ്രകാരം കാണുന്നത ന
ക്ഷത്രങ്ങൾ സ്ഥലം മാറുന്നത കൊണ്ടല്ല ഭൂമിക്ക ചായ്വ ഉണ്ടാകുന്നതകൊ
ണ്ടത്രെ ആകുന്നത.

ചോ. ഭൂമി ഉരുണ്ടിരിക്കുന്നു എന്ന മേൽ പറഞ്ഞ ദൃഷ്ടാന്തങ്ങൾകൊ
ണ്ട അറിവാൻ ഇടയുണ്ട. എന്നാൽ ഭൂമിയുടെ കുടിയാന്മാരായ നാം അ
കത്തൊ പുറത്തൊ ഏത ഭാഗത്ത പാൎക്കുന്നു?

ഉ. നാം എല്ലാവരും പാൎക്കുന്നത ഭൂമിയുടെ പുറഭാഗത്ത തന്നെ ആ
കുന്നു എന്നാൽ ഭൂമി ഉരുണ്ടതാകുന്നു എങ്കിലും മനുഷ്യർ മൃഗാദികൾ മുത
ലായവ ഭൂമിയിലെ പുറമെയുള്ള എല്ലാ സ്ഥലങ്ങളിൽ പാൎക്കുന്നു എങ്കിലും
ഭൂമിയുടെ ആകൎഷണമാകുന്ന ശക്തികൊണ്ട ഒന്നിന്നും ഭൂമിയിൽനിന്ന
വീഴുവാൻ കഴിയുന്നതും അല്ല.

ഭൂമിയുടെ വലിപ്പത്തെയും ഗമനത്തെയും കുറിച്ച.

ചോ. ഭൂമിക്ക എത്ര വലിപ്പം ഉണ്ട?

ഉ. ഏകദേശം എണ്ണായിരം ഇംഗ്ലീഷ നാഴിക മദ്ധ്യളവും ഇരുപ
ത്തയ്യായിരം നാഴിക ചുറ്റളവും ഉണ്ട.

ചോ. ഭൂമിക്ക എത്ര ഗതികൾ ഉണ്ട?

ഉ. രണ്ട. എന്തെന്നാൽ ഒന്നാമത, ഒരു ദിവസംകൊണ്ടു അത ഒരു
അച്ചതണ്ടിന്മേൽ എന്ന പോലെ ഒരിക്കൽ ചുറ്റി തിരികയും രണ്ടാമത,
ഒരു സംവത്സരംകൊണ്ട വളഞ്ഞ വഴിയായിട്ട മുമ്പോട്ട ഒരു പ്രാവശ്യം
ആദിത്യനെ ചുറ്റി സഞ്ചരിക്കയും ചെയ്യുന്നു.

കരെക്ക പറഞ്ഞ വരുന്ന പേരുകളുടെ വിവരത്തെ കുറിച്ച.

ചോ. കരകൾക്ക എന്തെല്ലാം നാമങ്ങൾ പറഞ്ഞ വരുന്നു?

ഉ. വൻകര എന്നും ദ്വീപ എന്നും കരനാക്ക എന്നും കരയിടുക്ക എ
ന്നും മുനമ്പ എന്നും പൎവതം എന്നും കുന്ന എന്നും പേർ പറയുന്നു.

വൻകര എന്നുള്ളത കടൽ കൊണ്ട വേൎതിരിക്കാത്ത പല നാടുകളുള്ള
വിസ്തീൎണ്ണ ഭൂമി ആകുന്നു.

ദ്വീപ എന്നുള്ളത കടൽകൊണ്ട ചുറ്റിയിരിക്കുന്ന ഭൂമി ആകുന്നു.

കരനാക്ക ഏന്നുള്ളത കടൽകൊണ്ട ചുറ്റിയിരിക്കുന്ന മിക്കവാറും ചുറ്റിയിരിക്കുന്ന ഭൂമി
ആകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/25&oldid=179033" എന്ന താളിൽനിന്ന് ശേഖരിച്ചത്