താൾ:CiXIV35.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൭

൬., തവ്യ- അനീയ- യ- കൎത്തവ്യം, കൃത്യം, കാൎയ്യം, (ചെയ്യപ്പെ
ടുവാൻ യൊഗ്യം)-വക്തവ്യം, വചനീയം, അവാച്യം-ഗ്രാഹ്യം,
ത്യാജ്യം- അവജ്ഞെയൻ-നിന്ദ്യൻ, വന്ദ്യൻ, അവ
ദ്ധ്യൻ —

§൩൦൫. ശെഷംസംസ്കൃതക്രിയകൾമലയായ്മയിൽപൂകുന്നതുനാമജ
ങ്ങൾആയിട്ടത്രെ—വിലസുക(വിലസനം)കവളുക(കബളം)കെ
ന്തുക(ഗന്ധം)ഇങ്ങിനെഅല്പംചിലത്ഒഴിച്ചുള്ളസംസ്കൃതനാമജ
ങ്ങൾഎല്ലാംഇക്കന്തങ്ങൾഅത്രെ(§൨൯൧)-

§൩൦൬. അവഉണ്ടാകുന്നവഴിയാവതു-

൧., അംനാമങ്ങളാൽ- സന്തൊഷം, ഷിക്ക, ഷിപ്പിക്ക,-​െ
ക്രാധം, ക്രൊധിക്ക,— ശൌചം, ശൌചിക്ക- താമസം, സി
ക്ക-, സിപ്പിക്ക-സംഭവം,വിക്ക- സ്ത്രൊത്രം,സ്തൊത്രിക്ക-
ചിലതിൽധാതുസ്വരത്തിന്നുവന്നവൃദ്ധിലൊപിച്ചുംപൊകും-
ഉദയം,ഉദിക്ക- ആശ്രയിക്ക, ആശ്രിച്ചു-ഉപനയിക്ക,ഉപ
നിക്ക—രൊദിക്ക, രുദിച്ചു-(കെ. രാ.)--വൎഗ്ഗിക്കഎന്നതല്ലാ
തെവൎജ്ജിക്കഎന്നതുംവെറെഅനുഭവത്തൊടെഉണ്ടു-
യൊഗിക്ക, യൊജിക്ക- ഭൊഗിക്ക, ഭുജിക്ക- ആലൊചി
ക്ക, വിലൊകിക്ക- ശൊകിക്ക, ശൊചിക്ക- എന്നവരണ്ടും
ഉണ്ടു—

൨., ത- കൃദന്തത്താൽ(§൩൦൪,൩)ക്രുദ്ധിക്ക- സമ്മതിക്ക,(സ
മ്മതം, സമ്മതി-) —

൩., ഇ- തി— നാമങ്ങളാൽ(൨൬൭)-സന്ധി, വിധി- സന്ധിക്ക,വി
ധിക്ക, സ്തുതിക്ക, സൃഷ്ടിക്ക-പ്രവൃത്തിക്ക-, നിവൃത്തിക്ക-(നി
വൎത്തിക്ക)-സിദ്ധിക്ക(സാധിക്ക)

൪., അനംനാമങ്ങളാൽ- വൎദ്ധനം, വൎദ്ധിക്ക-പരിഹസനം,സിക്ക-
വിശ്വസനം വിശ്വസിക്ക-അനുരഞ്ജന,ഞ്ജിപ്പിക്ക-സം
ഭാവനം,സംഭാവിക്ക-സമൎപ്പണം,സമൎപ്പിക്ക-വിലപനം,വി
ലപിക്ക--എങ്കിലുംവിലാപംഎന്നതിനാൽവിലാപി

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/95&oldid=191895" എന്ന താളിൽനിന്ന് ശേഖരിച്ചത്