താൾ:CiXIV35.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൬

കെ.ഉ— സത്യംചെയ്യിപ്പിച്ചാൻ-മ. ഭാ. (=ചെയ്യിച്ചു)- രാജാവി
നെകൊല്ലിപ്പിച്ചു(ചാണ) പട്ടംകെട്ടിപ്പിക്ക-

§൩൦൧. വാഴിക്കഎന്നുപറയെണ്ടിയദിക്കിൽ — അരിയിട്ടു വാഴു
ന്നീത്തിടുക-എന്നിങ്ങിനെ(കേ. ഉ.) ക്രമംതെറ്റിയചിലരൂപങ്ങ
ളുംകാണ്മാനുണ്ടു—

§൩൦൨. പലഹെതുക്രിയകൾ്ക്കും അൎത്ഥം അകൎമ്മകംഅത്രെ- ഉം നുരു
മ്പിച്ചുപൊക-(നള) മിന്നിച്ചുപൊയിപൊട്ടിച്ചുവന്നു-വൈകിച്ചു
പൊയി—ഞെട്ടിച്ചു(കൃ. ഗാ.) അലറിച്ചിരിക്ക-(ഭാഗ.)ഞാലിച്ചമുല
(കെ. രാ.)-കൊഞ്ഞിപ്പറക, കൊഞ്ഞിച്ചുപറകമുതലായവ-ഇ
വസമഭിഹാരവൎണ്ണന ക്രിയകളുടെഒരുഭെദംഅത്രെ (§൨൮൯-൨൯൦)

§൩൦൩. സംസ്കൃതക്രിയാരൂപം മലയായ്മയിൽനന്നെദുൎല്ലഭമായിനട
ക്കുന്നു— വൎത്തമാനം(§൨൦൪) ത്വാ - യ- വിനയെച്ചങ്ങൾ(§൨൨൬-൨൮൭)
തും(൨൨൮) വിധി(൨൪൦- ൨൪൪)മുതലായതുമുന്നംസൂചിപ്പിച്ചിരിക്കു
ന്നു—ഇനിപെരെച്ചങ്ങളൊട്ഒത്തുവരുന്നചിലകൃദന്തങ്ങളെചൊ
ല്ലുന്നു—

§൩൦൪.൧., അൽ— വസൻ. (പു)വസന്തി, വസതി-(സ്ത്രീ) വസൽ(ന)=
വസിച്ചിയങ്ങുന്ന- മിളൽ. കുണ്ഡലം(കൃ. ഗാ.)- ഭവിഷ്യത്ത്,
ഭവിഷ്യൽ(ന)=ഭവിപ്പാനുള്ളത്—

൨., മാന- ആന-കുൎവ്വാണൻ(പു)= കുൎവ്വൻ-ചെയ്തീയങ്ങുന്ന-ശ്രൂ
യമാണൻ= കെൾ്ക്കപ്പെടുന്നവൻ-

൩., ത- പതിതം (വീണതു) കൃതം(ചെയ്യപ്പെട്ടതു) ശ്രുതം,സ്ഥി
തം, ഉക്തം, ജാതം, സിദ്ധം ബദ്ധം, പൃഷ്ടം, സൃഷ്ടം— ഈ
വകപലവുംകൎമ്മത്തിൽഅല്ലഭാവത്തിൽഅത്രെകൊള്ളി
ക്കാം- ഉ-ം- അഹങ്കൃതരായി- ഭീതരായ്നിന്നു- നിൎഭീതരായി-
ലുബ്ധൻ—സുഖിതയായി-

൪., ന - ഭിന്നം (ഭെദിക്കപ്പെട്ടതു) ഛിന്നം, ഖിന്നൻ, ഛന്നൻ,-ഭ
ഗ്നം-പൂൎണ്ണം-(പൂരിതം) വിസ്തീൎണ്ണം, വിഷണ്ണൻ-

൫., തവൽ—ഉക്തവാൻ(വചിച്ചിട്ടുള്ളവൻ) കൃതവാൻ-

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/94&oldid=191893" എന്ന താളിൽനിന്ന് ശേഖരിച്ചത്