താൾ:CiXIV35.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൫

വിഭക്തിയും-രഥംഇറങ്ങിനാൻ(കെ.ര.)

§൪൬൬.ഇരുന്നു മുതലായ വിനയെച്ചങ്ങളെപറയുന്നു- ൧.,എങ്ങിരു
ന്നിഹവന്നു(വൈ.ച.)പരരാഷ്ട്രങ്ങളിലിരുന്നുവന്നു(കെ.ര)-ഇതുകൊ
ടുന്തമിൖനടപ്പു——൨.,അവനെവിട്ടൊടി-സ്വപ്നംകണ്ടിട്ടുണൎന്നവ​െ
നപൊലെനിദ്രപൊയുണൎന്നപ്പിൻ (കൈ.ന.)അവൾപെറ്റുണ്ടാകു
വൊർ(മ.ഭാ.)

§൪൬൭.സ്ഥലകാലക്കുറിപ്പുകൾ൧.,തൊട്ടുതുടങ്ങിമുതലായവ—കാ
രണംആദിതൊട്ട്ഏകിനാൻ(കെ.ര.)ആനനംതൊട്ടടിയൊളവും-അ
ടിമലർതൊട്ടുമുടിയൊളവും(=ഓടു)-പൊയന്നുതൊട്ടുള്ളവൃത്താന്തം
(കൃ.ഗാ.)—പൂരുവിങ്കന്നുതൊട്ടുഭരതൻതങ്കലൊളംനെരം(മ.ഭ.)——ഇ
ന്നുതുടങ്ങിസഹിക്കെണം-അന്നുതുടങ്ങി(നള)ഇപ്പൊൾതുടങ്ങീട്ടു(മ.ഭ.)
കൌമാരവയസ്സിൽതുടങ്ങി(പ.ത.)-അസ്തമിച്ചാൽതുടങ്ങിഉദിപ്പൊള
വും(വൈ.ശ.)—൨.,അതുപൊലെമുതൽ,ആദിഎന്നവയുംകൊള്ളി
ക്കാം—കഴിഞ്ഞു൧൦മാസംഅഛ്ശൻകഴിഞ്ഞതുമുതൽ(ചാണ)-വട
ക്കെതാദിയായിട്ടുഅവറ്റിൻവെരുംചൊല്ലാം (ഭാഗ.)——രണ്ടാമതാ
കിയമാസംമുതൽതൊട്ടു(ഭാഗ)

§൪൬൮.ഇപ്പൊൾപ്രത്യെകമായിനടക്കുന്നതുനിന്നുഎന്നുള്ളവിനയെ
ച്ചം—൧.,അതുംചിലപ്പൊൾസപ്തമിയുടെഅൎത്ഥത്തൊടുംകാണും-(ഉ-ം
കാളിയൻമെൽനിന്നുനൃത്തംകുനിച്ചു—ഉച്ചത്തിൽനിന്നലറി(മ.ഭാ.)-
പാകത്തിൽനിന്നു.ചാണ=പാകത്തൊടെ-തിന്മെയിൽനിന്നുള്ളവന്മുസലം.
(കൃ.ഗ.)കൊവിൽക്കൽനിന്നുവിചാരിക്ക-കൊയില്പാട്ടുനിന്നുമുതലായ
സ്ഥാനനാമങ്ങൾ)-൨.,പഞ്ചമിയുടെഅൎത്ഥമായാൽവിയൊഗവുംപു
റപ്പാടുംകുറിച്ചുനില്ക്കും-മൊഹങ്ങൾമാനസത്തിങ്കൽനിന്നുകളക(അ.രാ)
കെട്ടുന്നഴിച്ചുവിട്ടു(പ.ത.)നിന്ദിതവഴിയിൽനിന്നുഒഴിക-പുറ്റിന്നുചീ
റിപുറപ്പെടും(കെ.ര)ഉദരെനിന്നു(നള)ചന്ദ്രങ്കൽനിന്നുആതപംജ്വ
ലിച്ചിതൊ(ശി.പു) കടലിൽനിന്നുകരയെറ്റി(കൃ.ഗ)രക്ഷിച്ചാനതി
ങ്കന്നു(മ.ഭാ.)അവനെനാട്ടുന്നുപിഴുക(ദ.നാ) മൂഢതയിൽനിന്നുഅവ
ളെമാറ്റി— കഴുത്തുന്നുനീക്കി(ചാണ)നാലുദിക്കിലുംനിന്നുവരുന്നു-

19.

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/153&oldid=191991" എന്ന താളിൽനിന്ന് ശേഖരിച്ചത്