താൾ:CiXIV34.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪

നീതൊദെശാന്തരം തത്രെസ്വദെശഞ്ചാഗമൽപുനഃ

അനന്തരംഎട്ടാംനാളിൽ മൊശ ശാസ്ത്രത്തിൽ കല്പിച്ചസംസ്കാ
രം ലഭിച്ചതല്ലാതെ അമ്മ അവനെ നാല്പതാംദിവസത്തിൽ യഥാവി
ധി ബലികളെ കൊടുത്തുകൊണ്ടു ദൈവത്തിൽ സമൎപ്പിച്ചു- ഇങ്ങി െ
നസത്യസൂൎയ്യൻ ഉദിച്ചതു ഇരിട്ടടെക്കുന്ന ലൊകത്തിൽ വളരെകാ
ലം പ്രസിദ്ധമായ്വരാതെ ദൈവവാഗ്ദത്തങ്ങളെ കാത്തിരിക്കുന്ന
ചില സത്തുകൾ്ക്കത്രെ അറിയായ്വന്നു- വിശെഷിച്ചു കിഴക്കിൽ നി
ന്നു ചിലപണ്ഡിതന്മാർ യെശുജന്മത്തെ കുറിക്കുന്ന ഒരു നക്ഷത്രം
കണ്ടു അവനെ തിരെഞ്ഞു പുറപ്പെട്ടു നഗരത്തിലും എത്തി നിങ്ങ
ൾ്ക്ക ജനിച്ച രാജാവ് എവിടെ എന്നു ചൊദിച്ചു ലൊകരിൽ ഭയവും
അതിശയവും പരത്തി ഒടുക്കം നക്ഷത്രം ഉദ്ദെശിച്ച വീട്ടിൽ പു
ക്കു സല്ബാലനെ കണ്ടു നാനാസമ്മാനങ്ങളെ വെച്ചു സല്കരിച്ചു വന്ദിക്ക
യും ചെയ്തു- അന്നു വാഴുന്ന ഹെരൊദാ എന്നൊരു നിഷ്ഠുരൻ ഈ ജ
ന്മവൃത്താന്തം കെട്ടുവ്യാകുലപ്പെട്ടു പ്രവാചകങ്ങളാൽ അറിയിക്ക െ
പ്പട്ടുള്ള ഈശിശു എന്നെ പിഴുക്കുമൊ എന്നു ശങ്കിച്ചു ആ ഊരിൽ
ഉള്ള ശിശുക്കളെ കൊല്ലുവാൻ കല്പിച്ചു- ആയതു ചെയ്യും മുമ്പെ ഒരു
ദൈവദൂതന്റെ കല്പന ഉണ്ടായിട്ടു യെശു മറുനാട് കടപ്പാൻ സം
ഗതിവന്നു- ഇങ്ങിനെ അവൻ കുലെക്കു തെറ്റിനിന്നു രാജാവ് മ
രിച്ചശെഷം സ്വദെശത്തിലെക്ക് മടങ്ങി പൊരുകയും ചെയ്തു-

എകദാദ്വാദശാബ്ദായുൎയ്യദാഭൂത്സവിഭൊസ്സുതഃ
തദാമാത്രാച്ചിതൊഗഛ്ശൽ പൎവ്വകാലെ മഹാപുരം
പൎവ്വാന്തെതസ്യപിത്രൊസ്തുപുരാൽ പ്രസ്ഥിതയൊൎഗ്ഗൃഹം
നസാൎദ്ധമഗമദ്യെഷൂഃ പുരെതസ്ഥൌതുസൊത്ഭുതഃ
സക്വചിദ്യാത്രീണാംമദ്ധ്യെസുഹൃദാസഹകെനചിൽ
ആഗഛ്ശതീത്യജാനീതാം നിശ്ചിന്തൌ വിതരൌപഥി
ശെഷെതുതം ക്വചിന്നാപ്ത്വാപരാവൃത്തൌമഹാപുരം
പ്രാവതു സ്ത്രീദിനാൽ പശ്ചാന്മന്ദിരെ പരമാത്മനഃ
തത്രതംതൌസമാസീനംശാസ്ത്രീണാംസദസൊന്തരെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/28&oldid=192177" എന്ന താളിൽനിന്ന് ശേഖരിച്ചത്