പുത്രനായ ദൈവം ൮൧
ധീനനായ്വന്നു തന്നെത്താൻ താഴ്ത്തി– അതുകൊണ്ടത്രെദൈവം
അവനെ എറെ ഉയൎത്തി സകലനാമത്തിന്നും മെലായനാമ
വും സമ്മാനിച്ചു—(ഫിലി.൨,൭)൮൨
൩൨൫—ക്രിസ്തൻ ഇപ്പൊഴും രാജാവായിരിക്കുന്നുവൊ—
ഉ. (ദൈവം) അവനെ സ്വൎല്ലൊകങ്ങളിൽതന്റെ വലഭാഗത്തി
രുത്തിഎല്ലാ വാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും കൎത്തൃ
ത്വത്തിന്നു ഈയുഗത്തിൽ മാത്രമല്ല ഭാവിയുഗത്തിലും കെ
ൾ്ക്കുന്ന സകലനാമത്തിന്നും അത്യന്തം മീതെ ആക്കി സൎവ്വവും അ
വന്റെ കാല്ക്കീഴാക്കി വെച്ചു അവനെസഭെക്കായിസൎവ്വത്തി
ന്നും മീതെ തലയാക്കികൊടുക്കയും ചെയ്തു—(എഫ.൧, ൨൪)
൩൨൬—ക്രിസ്തരാജ്യം ലൌകികമൊ
ഉ. യെശുപറഞ്ഞു എന്റെ രാജ്യം ഈ ലൊകത്തിങ്കൽ നി
ന്നുള്ളതല്ല—(യൊ.൧൮, ൩൬)—൪൩൫
൩൨൭— എത്രൊടം ഈ രാജ്യംഭാരം ചെയ്യും—
ഉ. അവനല്ലൊ സകല ശത്രുക്കളെയും തന്റെ കാലുകളിൻകീ
ഴിൽ ആക്കുവൊളത്തിന്നുവാഴെണ്ടതു—ഒടുക്കത്തെ ശത്രു
വായി മരണംതന്നെ നീക്കപ്പെടുന്നു—(൧കൊ. ൧൫, ൨൫)
൩൨൮—നമ്മുടെ കൎത്താവ് സ്വൎഗ്ഗത്തിൽനിന്നു മടങ്ങി വരുമൊ
ഉ. നിങ്ങളുടെ ഇടയിൽനിന്നു സ്വൎഗ്ഗത്തിലെക്ക് എടുക്കപ്പെട്ട ഈ
യെശു സ്വൎഗ്ഗാരൊഹണം ചെയ്തു കണ്ട രൂപെണതന്നെമടങ്ങി
വരും (അപ. ൧,൧൧.)
൩൨൯— യെശുഎപ്പൊൾവരും—
ഉ. ദൈവം ആദിയിൽ തന്റെവിശുദ്ധ പ്രവാചകന്മാർമുഖെ
ന പറഞ്ഞ പ്രകാരംസകലത്തെയും വഴിക്കാക്കുന്നകാലങ്ങ
ൾവരുവൊളം അവനെസ്വൎഗ്ഗം കൈക്കൊള്ളണ്ടതാകു
ന്നു—(അപ. ൩,൨൧)