താൾ:CiXIV31 qt.pdf/801

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സന്ദാ 787 സന്ധ

സന്താനിക, യുടെ. s. 1. Cream, the coagulum of milk.
പാലിന്റെ പാട. 2. a cobweb. ചിലന്നിവല. 3.
the blade of a knife or sword. വാത്തല. 4. froth, foam.
പത.

സന്താപനം, ത്തിന്റെ. s. 1. Burning, scorching. ത
പനം. 2. paining, affliction. സന്താപം. 3. exciting
passion. 4. one of the arrows of CÁMADÉVA, or love. കാ
മബാണം.

സന്താപം, ത്തിന്റെ. 1. Heat, burning heat. ചൂട.
2. torment, pain, affliction, distress. വെദന. 3. passion.

സന്താപിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To be afflicted,
to be distressed, pained, or sorrowful. 2. to suffer from
heat. 3. to be inflamed with passion.

സന്താപിതം, &c. adj. 1. Pained, distressed, afflicted.
2. suffering from heat. 3. inflamed with passion.

സന്തി, യുടെ. s. 1. End, destruction. അവസാനം.
2. gift, giving. ദാനം.

സന്തുഷ്ടം, &c. adj. 1. Delighted, pleased. 2. satisfied,
contented.

സന്തുഷ്ടി, യുടെ. s. 1. Pleasure, delight. 2. satisfaction,
contentment.

സന്തൊഷകെട, ിന്റെ. s. 1. Unhappiness, sorrow.
2. displeasure. 3. dejection of spirits, sadness.

സന്തൊഷപ്രാൎത്ഥന, യുടെ. s. Affectionate solicita-
tion.

സന്തൊഷമില്ലായ്മ, യുടെ. s. 1. Joylessness, grief,
sorrow, sadness. 2. unhappiness. 3. displeasure.

സന്തൊഷം, ത്തിന്റെ. s. Joy, pleasure, delight, glad-
ness, satisfaction, happiness.

സന്തൊഷിക്കുന്നു, ച്ചു, പ്പാൻ; or സന്തൊഷപ്പെ
ടുന്നു, ട്ടു, വാൻ. v. n. To rejoice, to be pleased, glad,
delighted, satisfied or happy.

സന്തൊഷിതൻ, ന്റെ. s. A joyful man.

സന്തൊഷിപ്പിക്കുന്നു, ച്ചു, പ്പാൻ. v. a. To please, to
delight, to gladden, to satisfy.

സന്ദംശ, യുടെ. s. A pair of tongs or nippers. ചവ
ണ.

സന്ദൎഭം, ത്തിന്റെ. s. 1. Weaving garlands, collecting
flowers into a heap or chaplet, &c. 2. stringing, collecting,
arranging. മാലകൊൎക്കുക.

സന്ദൎശനം, ത്തിന്റെ. s. Looking, seeing. സന്ദൎശി
ക്കുന്നു, To look, to see. കാണുന്നു.

സന്ദാനം, ത്തിന്റെ. s. 1. A rope or cord, especially
for tying cattle. പശുക്കയറ. 2. the elephant's temples,
or part whence the ichorous fluid issues when the
animal is in rut. മസ്തകഭാഗം.

സന്ദാനിതം, &c. adj. Bound, tied. കെട്ടപ്പെട്ട.

സന്ദാവം, ത്തിന്റെ. s. Flight, retreat. പിന്നൊട്ടം.

സന്ദിഗ്ധമതി, യുടെ. s. A sceptic, one who is uncer-
tain or doubtful of the result of religious observances,
&c. സംശയബുദ്ധി.

സന്ദിഗ്ധം. adj. Doubted, questioned. സംശയിക്ക
പ്പെട്ട. s. A doubt. സംശയം.

സന്ദിഗ്ധാൎത്ഥം, ത്തിന്റെ. s. 1. A disputed debt, either
in its amount or existence. തക്കമുള്ള കടം. 2. doubtful
interpretation or meaning. സംശയാൎത്ഥം.

സന്ദിതം, &c. adj. Bound, tied. കെട്ടപ്പെട്ട.

സന്ദിഷ്ടം, ത്തിന്റെ. s. News, tidings, information.
വൃത്താന്തം. adj. 1. Told, communicated, related as
news or information. അറിയിക്കപ്പെട്ട. 2. promised,
agreed, engaged. പ്രതിജ്ഞചെയ്യപ്പെട്ട.

സന്ദിഷ്ടാൎത്ഥൻ, ന്റെ. s. A herald, a pursuivant, a
royal messenger who communicates oral instructions or
orders.

സന്ദെശപത്രം, ത്തിന്റെ. s. A letter of correspond-
ence, an epistle.

സന്ദെശം, ത്തിന്റെ. s. News, tidings, information,
a message. വൃത്താന്തം.

സന്ദെശവാൿ, ക്കിന്റെ. s. Communication of intel-
ligence.

സന്ദെശഹരൻ, ന്റെ. s. A messenger, an envoy, an
ambassador. ദൂതൻ, സ്ഥാനാപതി.

സന്ദെശഹാരകൻ, ന്റെ. s. A messenger, an envoy,
an ambassador. ദൂതൻ, സ്ഥാനപതി.

സന്ദെഹം, ത്തിന്റെ. s. Doubt, uncertainty, hesitation,
suspicion, supposition, scruple. സംശയം.

സന്ദെഹിക്കുന്നു, ച്ചു, പ്പാൻ. v. n. To doubt, to hesi-
tate, to suspect. സംശയിക്കുന്നു.

സന്ദൊഹനം, ത്തിന്റെ. s. Assembling, collecting
together. കൂട്ടുക.

സന്ദൊഹം, ത്തിന്റെ. s. Assemblage, flock, multitude.
കൂട്ടം.

സന്ദ്രാവം, ത്തിന്റെ. s. Flight, retreat, running away,
ഒട്ടം.

സന്ധ, യുടെ. s. 1. Promise, vow, assent, agreement.
പ്രതിജ്ഞ. 2. state, condition. അവസ്ഥ. 3. steadi-
ness, fixation. ഉറപ്പ. 4. the steady continuance in any
state. സ്ഥിരത. 5. intimate union or association, iden-
tification. 6. twilight. സന്ധ്യം. adj. 1. Possessing as
an integrant part, intimately blended with. കൂടിയ. 2.
holding, possessing, having placed in or on. 3. joined,
united. ചെൎന്ന.

4 H 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/801&oldid=176828" എന്ന താളിൽനിന്ന് ശേഖരിച്ചത്