താൾ:CiXIV31 qt.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആക്ര 62 ആഗ

ആകാശവഴുതിന, യുടെ. s. A plant. Hibiscus longifolius.

ആകാശവിസ്തീൎണ്ണം, ത്തിന്റെ. s. The firmament.

ആകാശവീഥി, യുടെ. s. The atmosphere; the firma-
ment.

ആകീൎണ്ണൻ, ന്റെ. s. 1. An out-cast, a vagabond. 2.
one who is dashed to pieces.

ആകീൎണ്ണം, &c. adj. 1. Crowded, confused. നാനാവ
സ്തു കൂടിയത. 2. impervious.

ആകുഞ്ചിതം, &c. adj. Bent, crooked, curled. വളെക്ക
പ്പെട്ടത.

ആകുന്നു, യി, വാൻ. v. n. To be, to become, to prove
or turn out; to succeed; to come to the conclusion; to be
or become ready; to be good or fit for any thing. ആ
കുന്നവണ്ണം, ആകുംവണ്ണം. As much as possible.
ആകുന്നെടത്തൊളം. As much as possible, as much as
one is able, or lies in one's power, to the best of one's
power.

ആകുലത, യുടെ. s. 1. Trouble, grief. 2. perplexity,
distress, anxiety. 3. confusion. 4. dispersion.

ആകുലപ്പെടുത്തുന്നു, ത്തി, വാൻ. v. a. To vex, to
trouble, to perplex, to distress; to confound.

ആകുലപ്പെടുന്നു, ട്ടു, വാൻ. v. n. To grieve, to be
troubled, perplexed, distressed, to be anxious.

ആകുലം, ത്തിന്റെ. s. 1. Sorrow, regret, trouble. 2.
perplexity, distress, anxiety. adj. 1. Troubled, distressed.
2. perplexed, confounded. 3. dispersed. ചിതറപ്പെട്ടത.

ആകുലി, യുടെ. s. The name of a plant used as medi-
cine.

ആകൂതം, ത്തിന്റെ. s. Intention, design, meaning, അ
ഭിപ്രായം.

ആകൃതി, യുടെ. s. 1. Form, shape, figure, mien. 2.
body. ശരീരം. 3. model.

ആകൃതിപ്പെടുത്തുന്നു, ത്തി, വാൻ. v. a. 1. To make
an effigy or form of any person or thing. 2. to form,
to model.

ആകൃഷ്ടം, &c. adj. Drawn, attracted. ആകൎഷിക്കപ്പെ
ട്ടത.

ആകൌകെരം, ത്തിന്റെ. s. A sign in the Zodiac,
Capricorn. മകരം രാശി.

ആക്കം, ത്തിന്റെ. s. Profit, gain; increase.

ആക്കുന്നു, ക്കി, വാൻ. v. a. 1. To make. 2. to place,
to put, to appoint. 3. to employ. 4. to infuse into. 5. to
pour into. 6. to ascribe, to attribute. ആക്കിവെക്കു
ന്നു. To put; to place; to appoint; to employ.

ആക്രന്ദനം, ത്തിന്റെ. s. 1. Crying, crying out. 2.
calling. 3, weeping, lamentation. വിലാപം. ആക്രന്ദ

നം ചെയ്യുന്നു. To cry aloud, to weep; to lament.

ആക്രന്ദം, ത്തിന്റെ. s. Crying, weeping, lamentation.
വിലാപം.

ആക്രന്ദിതം. adj. Bewailed, lamented. വിലാപിക്ക
പ്പെട്ടത.

ആക്രമണം, ത്തിന്റെ. s. Usurpation; encroachment.

ആക്രമം, ത്തിന്റെ. s. 1. Usurpation; encroachment.
2. assault, violence; wrong. 3. ascending, surpassing, sur-
mounting.

ആക്രമി, യുടെ. s. 1. An usurper; an encroacher. 2. an
assailant.

ആക്രമിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To usurp; to seize,
to encroach upon. 2. to violate. 3. to assault, to assail.
4. to ascend, to surpass.

ആക്രാന്തം, adj. 1. Seized, usurped. 2. surmounted, sur-
passed. ആക്രമിക്കപ്പെട്ടത.

ആക്രീഡം, ത്തിന്റെ. s. 1. A royal garden. ഉദ്യാനം.
2. sport, pastime. ഉല്ലാസം.

ആക്രൊശനം, ത്തിന്റെ. s. 1. A curse, imprecation.
ശാപം. 2. anger. dissatisfaction. കൊപം.

ആക്രൊശം, ത്തിന്റെ. s. A curse or imprecation. ശാ
പം. 2. anger, dissatisfaction. 3. malice. 4. abuse, cen-
suring. 5. an oath. 6. crying out. നിലവിളി.

ആക്രൊശിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To curse; to
be angry or displeased with, to entertain malice against
another. 2. to abuse, to censure. 3. to call or cry out.

ആഖണ്ഡനം, ത്തിന്റെ. s. Breaking, destroying. ഒ
ടിക്കുക.

ആഖണ്ഡലൻ, ന്റെ. s. One of the names of Indra.
ഇന്ദ്രൻ.

ആഖനികം, ത്തിന്റെ. s. 1. A rat. എലി. 2. a hog,
പന്നി.

ആഖനികൻ, ന്റെ. s. A thief, a burglar. കള്ളൻ.

ആഖു, വിന്റെ. s. A rat, a mouse. എലി.

ആഖുഭുൿ, ിന്റെ. s. A cat. പൂച്ച.

ആഖെടം, ത്തിന്റെ. s. The chase, hunting. നായാട്ട.

ആഖ്യ, യുടെ. s. A name or appellation. പെർ.

ആഖ്യാതം. adj. 1. Spoken, said. 2. rehearsed. ചൊല്ല
പ്പെട്ടത.

ആഖ്യാനം, ത്തിന്റെ. s. Speech, talk, language. വാ
ക്ക, ചൊൽ.

ആഖ്യാനിക്കുന്നു, ച്ചു, പ്പാൻ. v. a. To speak, to say:
to rehearse. പറയുന്നു, ചൊല്ലുന്നു.

ആഖ്യായിക, യുടെ. s. A tale, a true or probable story.
കഥ.

ആഗതം, &c. adj. Obtained, come, ആഗതമാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/76&oldid=176103" എന്ന താളിൽനിന്ന് ശേഖരിച്ചത്