താൾ:CiXIV31 qt.pdf/703

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാ 689 വാഗ്ദ

വഴുത്തി, യുടെ. s. A small species of the egg plant. ചെ
റുവഴുതിന.

വഴുപ്പ, ിന്റെ. s. Slipperiness, glibness.

വഴുവഴുപ്പ, ിന്റെ. s. Slipperiness, smoothness.

വഴുവഴെ. adj. Slippery, smooth, glib.

വറ, യുടെ. s. 1. Frying, grilling. 2. a gummy substance,
a kind of glue. വറതെക്കുന്നു, To glue, to varnish.

വറകലം, ത്തിന്റെ. s. A frying pan.

വറകൊഴി, യുടെ. s. A kind of bird.

വറട്ടുന്നു, ട്ടി, വാൻ. v. a. 1. To fry, to grill. 2. to scorch,
to parch, to dry up. 3. to heal as a wound by the appli-
cation of medicine.

വറവ, ിന്റെ. s. 1. Frying, parching. 2. famine, scar-
city. 3. the dry season. 4. drought, dryness.

വറളി, യുടെ. s. Cow-dung dried for fuel.

വറളുന്നു, ണ്ട, വാൻ. v. n. 1. To grow dry. 2. to grow
very lean. 3. to dry up, to be healed.

വറൾ്ച. യുടെ. s. 1. Drying, drying up. 2. healing.

വറുക്കുന്നു, ത്തു, പ്പാൻ. v. a. To fry, to grill, to parch.
വറുത്തിടുന്നു, To season with spices, &c.

വറുതി, യുടെ. s. 1. Dryness, drought. 2. heat, the heat
of the sun. 3. famine, dearth.

വറുത്തൽ, ലിന്റെ. s. Frying, grilling, parching, roast-
ing.

വറുത്തുപ്പെരി, യുടെ. s. Fried fruit or vegetables.

വറുത്തെരിശ്ശെരി, യുടെ. s. A kind of curry.

വറ്റ, ിന്റെ. s. Grains of boiled rice.

വറ്റൽ, ലിന്റെ. s. 1. Dried vegetables, fruits. 2. a be-
ing dry. 3. reducing by boiling, evaporation.

വറ്റൽചുണ്ട, യുടെ. s. A kind of prickly night-shade.

വറ്റൽമുളക, ിന്റെ. s. Dried pepper or chillies.

വറ്റിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To dry, to drain off.
2. to decoct, to reduce by boiling, to evaporate.

വറ്റുന്നു, റ്റി, വാൻ. v. n. 1. To grow or become dry,
to be drained. 2. to be reduced, diminished. 3. to be dec-
octed, to be evaporated.

വാ, ind. A particle of, 1. Comparison, (as, like, so.) 2.
alternative or option, (or, either, else, sometimes.) 3. doubt
and consideration, (or, whether.) 4. exception, (only,
no other.) 5. asseveration, or confirmation, (indeed,
even, very.) 6. a conjunction, (and.) 7. an expletive.

വാ, യുടെ. s. 1. The mouth. 2. the mouth of a bag, of
a wound, &c. 3. the edge of any cutting instrument.
വാപൊത്തുന്നു, 1. To stop the mouth. 2. to cover the
mouth out of respect. വാ മുറുക്കുന്നു, To close the
mouth fast. വാ മൂടുന്നു, To cover the mouth with the

hands. വാ പിളൎക്കുന്നു, To open the mouth. വാ പ
റയുന്നു, To talk much or ill.

വാക, യുടെ. s. 1. A tree, Mimosa strisha ; also called ക
രുവാക, കണ്ണൻവാക, നിലവാക, നെന്മെനിവാ
ക. 2. a kind of fish. 3. a species of yam.

വാകുചി, യുടെ. s. A medicinal plant, Congu or ser-
palata anthelmmatica. കാൎകൊലരി, or കാൎപ്പൊകിൽ.

വാൿ, ക്കിന്റെ. s. See the following.

വാക്ക, ിൻറ. s. 1. A word. 2. speech, language. 3.
speaking. 4. a phrase, a proverb or adage. വാക്കുകൊടു
ക്കുന്നു, To promise.

വാക്കത്തി, യുടെ. s. A large knife, a hill, a cleaver.

വാക്കിലെറ്റം, ത്തിന്റെ. s. Abuse, scurrility, wordy
violence.

വാക്കെട്ട, ിന്റെ. s. 1. A muzzle. 2. muzzling. വാക്കെ
ട്ടുന്നു, To muzzle, to tie the mouth.

വാക്കെറ്റം, ത്തിന്റെ. s. Abuse, scurrility, wordy vio-
lence.

വാക്ചാതുൎയ്യം, ത്തിന്റെ. s. Eloquence, elocution.

വാക്ചാപല്യം, ത്തിന്റെ. s. Gossipping, chattering, idle
or improper talk.

വാക്ഛലം, ത്തിന്റെ. s. Prevarication, equivocation.
സംശയം വെച്ചുപറക.

വാക്തൎക്കം, ത്തിന്റെ. s. A verbal dispute, or alterca-
tion, a quarrel, wordy violence.

വാക്പതി, യുടെ. s. 1. An eloquent man. സംസാരി. 2.
a name of VRIHASPATI or JUPITER. വ്യാഴം.

വാക്പാരുഷ്യം, ത്തിന്റെ. s. Abuse, scurrility, defama-
tion, wordy violence or assault.

വാക്യം, ത്തിന്റെ. s. 1. A sentence. 2. a rule or apho-
rism. 3. a verse.

വാക്യാൎത്ഥം, ത്തിന്റെ. s. The meaning of a word or
sentence.

വാഗീശൻ, ന്റെ. s. 1. An eloquent man, a fluent
speaker. വശ്യവാക്കായുള്ളവൻ. 2. an author, an
orator, a poet, &c. 3. BRAHMA. ബ്രഹ്മാവ.

വാഗീശ്വരി, യുടെ. s. A name of SARASWATI, goddess of
speech. സരസ്വതി.

വാഗുര, യുടെ. s. 1. A snare, or trap. 2. a net for con-
fining deer, &c. നായാട്ടുവല.

വാഗുരികൻ, ന്റെ. s. A hunter, a deer-catcher. നാ
യാട്ടുകാരൻ.

വാഗ്ജാലം, ത്തിന്റെ. s. A multitude of words.

വാഗ്ദത്തം, ത്തിന്റെ. s. A promise, lit, that which is
given by word, or giving one's word. വാഗ്ദത്തം ചെ
യ്യുന്നു, To promise.


3 T

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/703&oldid=176730" എന്ന താളിൽനിന്ന് ശേഖരിച്ചത്