താൾ:CiXIV31 qt.pdf/635

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുത 621 മുത്താ

മുണ്ടിയൻ, ന്റെ.s. A silvan or forest deity.

മുണ്ടുപെട്ടി, യുടെ. s. A clothes box.

മുണ്ടുമുറി, യുടെ. s. Utensils, goods and chattels, odds
and ends.

മുണ്ഡ, യുടെ. s. 1. A woman with shaven head. 2. a
widow as having her head shorn. വിധവ.

മുണ്ഡനം, ത്തിന്റെ. s. Shaving, shearing, cutting. മു
ണ്ഡനം ചെയ്യുന്നു, To shave, to shear, to cut.

മുണ്ഡൻ, ന്റെ. s. One who is shaven, bald, or who
has no hair on his head. തല ചിരക്കപ്പെട്ടവൻ.

മുണ്ഡമാല, യുടെ. s. A string of skulls.

മുണ്ഡം, ത്തിന്റെ. s. 1. The head. ശിരസ഻. 2. a skull.
adj. Shaved, bald, having no hair on the head. ക്ഷൌ
രം ചെയ്യപ്പെട്ട.

മുണ്ഡി, യുടെ. s. 1. A barber. ക്ഷൌരക്കാരൻ. 2.
a plant. അടെക്കാമണിയൻ.

മുണ്ഡിതം,&c.adj. Bald, shorn, shaven. ചിരക്കപ്പെട്ട.

മുതക്ക, ിന്റെ. s. 1. A plant, the panicled bindweed, Con-
volvulus paniculatus. (Lin.) 2. a dead animal.

മുതല, യുടെ. s. A crocodile, an alligator.

മുതലവകാശം, ത്തിന്റെ. s. Inheritance, right to pro-
perty.

മുതലവകാശി, യുടെ. s. An heir or heiress.

മുതലായ, part. Meaning, etcetera, and so on, and the
rest.

മുതലാളൻ, ന്റെ. s. A proprietor of land, &c.

മുതലാളി, യുടെ. s. A principal merchant, a proprietor,
a chief, a president, a capitalist, one to whom the stock
in trade belongs.

മുതലിയാർ, രുടെ. s. A title of rank in Ceylon, and in
some parts of the Peninsula.

മുതലെടുപ്പ, ിന്റെ. s. Revenue, income, interest, ad-
vantage, profit.

മുതൽ, ലിന്റെ. s. 1. The beginning. 2. the stock in
trade, the principal or capital. 3. money, property. മുത
ൽക്കുമുതൽ, Principal without interest. മുതലാക്കുന്നു,
To turn into money or stock. മുതലുണ്ടാക്കുന്നു, To
make money, to accumulate property. മുതൽക്കൂട്ടുന്നു,
To add to the principal or capital. മുതലിടുന്നു, To form
or lay out a capital.

മുതൽ. part. postpos. From, beginning with, since.

മുതൽകാൎയ്യം, ത്തിന്റെ. s. Property in money, jewels, &c.

മുതൽക്കൂട്ട ിന്റെ. s. Amount of income.

മുതൽക്ക. adv. From, beginning with, since.

മുതൽചിലവ, ിന്റെ. s. Principal and disbursements,
or receipts and expenditure.

മുതൽദ്രവ്യം, ത്തിന്റെ. s. Principal, capital, stock.

മുതൽപട്ടിക, യുടെ. s. An account of property, stock or
principal.

മുതൽപലിശ, യുടെ. s. Principal and interest.

മുതല്പറ്റ, ിന്റെ. s. The office of the headman or chief
among the Chagons.

മുതല്പറ്റുകാരൻ, ന്റെ. s. A headman or chief among
the Chagons.

മുതൽപിടി, യുടെ. s. The office of a treasurer.

മുതൽപിടിക്കാരൻ, ന്റെ. s. A cashkeeper, a treasurer.

മുതല്പെര, രുടെ. s. The head peon in a Tannak.

മുതിര, യുടെ. s. Horse-gram.

മുതിരുന്നു, ൎന്നു, വാൻ. v. n. 1. To grow, to grow up, to
increase. 2. to be mature, to arrive at the period of full
growth or maturity. 3. to attempt, to endeavour.

മുതിൎക്കുന്നു, ൎത്തു, പ്പാൻ. v. a. To provoke to do a thing,
to excite, to train up.

മുതിൎച്ച, യുടെ. s. 1. Growth, increase. 2. arriving at the
period of full growth. 3. attempt, endeavour.

മുതു. adj. Old, ancient. s. The back.

മുതുക, ിന്റെ. s. The back.

മുതുകാള, യുടെ. s. An old bullock.

മുതുക്കൻ, ന്റെ. s. An old man.

മുതുക്കി, യുടെ. s. An old woman.

മുതുചൊൽ, ലിന്റെ. s. An old saying or word.

മുതുതല, യുടെ. s. The bottom part.

മുതുമുറി, യുടെ. s. The bottom part.

മുതുമുത്തഛൻ, ന്റെ. s. A great-grandfather.

മുതുമുത്തശ്ശി, യുടെ. s. A great-grandmother.

മുൽ, ത്തിന്റെ. s. Joy, pleasure, delight. സന്തൊഷം.

മുത്ത, ന്റെ. s. 1. A pearl, Margarita. 2. a kernel. 3. a
kiss. 4. affection or kindness, especially towards children.

മുത്തങ്ങാ, യുടെ. s. A kind of fragrant grass with bul-
bous roots, Cyperus rotundus.

മുത്തഛൻ, ന്റെ. s. A grandfather either on the father's,
mother's, husband's, or wife's side.

മുത്തൻ, ന്റെ. s. An old man.

മുത്തപ്പൻ, ന്റെ. s. A grandfather.

മുത്തമ്മ, യുടെ. s. A grandmother

മുത്തമ്പി, or മുസ്തമ്പി, യുടെ. s. A species of wood re-
sembling black ebony

മുത്തശ്ശി, യുടെ. s. A grandmother either on the father's,
mother's, husband's, or wife's side.

മുത്താഴം, ത്തിന്റെ. 8. A breakfast, a morning repast.

മുത്താറി, യുടെ. Natchenny, a grain much eaten by
the Hindus, Cynosurus Coracanus.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/635&oldid=176662" എന്ന താളിൽനിന്ന് ശേഖരിച്ചത്