താൾ:CiXIV31 qt.pdf/636

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുദ്രാ 622 മുൻകാ

മുത്തി, യുടെ. s. 1. An old woman. 2. a grandmother.

മുത്തുക്കുട, യുടെ. s. An umbrella set with pearls.

മുത്തുച്ചമ്പാവ, ിന്റെ. s. A superior kind of rice hav-
ing the colour of a pearl.

മുത്തുച്ചിപ്പി, യുടെ. s. A pearl oyster shell, mother of
pearl.

മുത്തുത്താവടം, ത്തിന്റെ. s. A pearl necklace.

മുത്തുന്നു, ത്തി, വാൻ. v. a. To kiss.

മുത്തുപടം, ത്തിന്റെ. s. A piece of cloth interwoven
with pearls.

മുത്തുമണി, യുടെ. s. A pearl bead.

മുത്തുമാല, യുടെ. s. A pearl necklace.

മുദിതം, &c. adj. Pleased, delighted, rejoiced. സന്തുഷ്ടം.

മുദിരം, ത്തിന്റെ. s. A cloud. മെഘം.

മുദ്ഗപൎണ്ണി, യുടെ. s. A sort of kidney bean, Phaseolus
trilobus. ചെറുപിടക്കൊൽ.

മുദ്ഗം, ത്തിന്റെ. s. A sort of kidney bean, Phaseolus
mungo. ചെറുപയർ.

മുദ്ഗരം, ത്തിന്റെ. s. 1. A mallet, a mace, a weapon
formed like a carpenter's hammer. മുൾതടി. 2. a staff,
armed with iron and larger at the lower extremity, used
for breaking clods of earth, &c. 3. a carpenter's hammer.
ചുറ്റിക.

മുദ്ര, യുടെ. s. 1. A seal, a signet. 2. a mark or impres-
sion of a seal or signet, a stamp, a print, &c. 3. a peon's
belt plate. 4. a sign used in conversation. 5. a brand.
6. a staff of office. മുദ്രയിടുന്നു, To seal. മുദ്രകുത്തുന്നു,
1. To seal, to stamp, to mark. 2. to impress with a
distinguishing mark on the body. മുദ്രപൊട്ടിയ്ക്കുന്നു,
To unseal, to open a seal. മുദ്രവെക്കുന്നു, 1. To stamp,
to mark. 2. to brand.

മുദ്രക്കടലാസ, ിന്റെ. s. A sealed or stamped paper.

മുദ്രക്കാരൻ, ന്റെ. s. A peon, a servant bearing a
badge.

മുദ്രക്കെട്ട, ിന്റെ. s. A sealed parcel or bundle.

മുദ്രക്കൊൽ, ലിന്റെ. s. A stamp to mark or seal with.

മുദ്രമൊതിരം, ത്തിന്റെ. s. A seal-ring, a signet ring.

മുദ്രയരക്ക, ിന്റെ. s. Sealing-wax.

മുദ്രയൊല, യുടെ. s. A stamp ola.

മുദ്രവാൾ, ളിന്റെ. s. 1. A sword of state. 2. a sword
of office.

മുദ്രശിപ്പായി, യുടെ. s. A peon, a servant bearing a
badge.

മുദ്രാങ്കിതം. adj. Stamped, sealed. മുദ്രയടിപ്പെട്ട.

മുദ്രാധാരണം, ത്തിന്റെ. s. A distinguishing mark
impressed upon a person with a hot iron. മുദ്രാധാരണം

ചെയ്യുന്നു, To be impressed with the Chank or Chacra
of VISHNU

മുദ്രാധാരി, യുടെ. s. One who wears the distinguishing
mark impressed on his shoulder, &c. with a hot iron.

മുദ്രാരാക്ഷസം, ത്തിന്റെ. s. The name of a book,
generally known as the ചാണക്യസൂത്രം.

മുദ്രിക, യുടെ. s. 1. A sealed or signed paper. 2. an en-
graved signet, a seal-ring.

മുദ്രിതം. adj. 1. Sealed, marked, stamped, struck. 2. un-
blown (as a flower.) 3. contracted, closed, sealed up. മു
ദ്രവെക്കപ്പെട്ട.

മുധാ. ind. In vain, uselessly, unprofitably. വ്യൎത്ഥം, വൃഥ,

മുന, യുടെ. S. 1. The sharp point, or end of any thing.
2. a promontory, a point of land jutting into the sea. 3.
sharpness.

മുനക്കരു, വിന്റെ. s. An engraving tool.

മുനമ്പ, ിന്റെ. s. 1. A promontory, a cape, a head land,
high land jutting into the sea. 2. the name of a place
north of Cochin.

മുനി, യുടെ. s. 1. A. Muni, a holy sage or saint, a pious,
or learned person ; this title is applied to Rishis, to the
Brahmúdicas, and to a great number of persons distin-
guished for their writings, considered as inspired, such
as Panini, Vyása, &c. 2. an ascetic, a devotee, a hermit.
3. an Arhat or Jaina deified teacher. 4. the saint Agastya.
5. a tree, Coronilla.

മുനിച്ചിൽ, ലിന്റെ. s. Silence through anger or rage.

മുനിഞ്ഞാന്ന, adv. The day before yesterday.

മുനിപത്നി, യുടെ. s. The wife of an ascetic.

മുനിയുന്നു, ഞ്ഞു, വാൻ. v. n. To manifest anger with-
out speaking.

മുനിവ, ിന്റെ. s. Silence through anger or wrath.

മുനിവാടം, ത്തിന്റെ. s. A hermitage, the abode or re-
tirement of holy sages.

മുനിഷി, യുടെ. s. 1. A Moonshee, or teacher of any
language. 2. a writer.

മുനിഷിപ്പ, ിന്റെ. s. A Moonsiff.

മുനിസ്ഥാനം, ത്തിന്റെ. s. A hermitage, the abode or
retirement of holy sages.

മുനീന്ദ്രൻ, ന്റെ. s. 1. A BUDD´HA. 2. a principal Muni.

മുൻ. adv. 1. Before. 2. first. 3. former. 4. above. മുൻ
കാലം, The former time, the time past.

മുൻകരം, ത്തിന്റെ. s. Former tax.

മുൻകാൽ, ലിന്റെ. s. 1. The fore-leg or foot of an ani-
mal. 2. the skin or fore-part of the leg.

മുൻകാഴ്ച, യുടെ. s. Preconceit, preconception.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/636&oldid=176663" എന്ന താളിൽനിന്ന് ശേഖരിച്ചത്