താൾ:CiXIV31 qt.pdf/386

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദാരു 372 ദാസെ

ദാമം,ത്തിന്റെ. s. A rope, a cord, a string, a thread.
ചരട.

ദാമിനി,യുടെ. s. A cord, especially for tying cattle.
പശുക്കയർ.

ദാമൊദരൻ,ന്റെ. s. A name of VISHNU. വിഷ്ണു.

ദാംഭികൻ,ന്റെ. s. 1. An hypocrite. കപടഭക്തിക്കാ
രൻ. 2. a cheat. കപടൻ. 3. a mendicant. ഭിക്ഷു. 4.
one who does not look far before him, or who proceeds
with his eyes fixed upon the ground for fear of treading
upon insects, &c. തല താഴ്ത്തി നടക്കുന്നവൻ.

ദായകൻ,ന്റെ. s. A donor, one who is liberal. കൊ
ടുക്കുന്നവൻ.

ദായഭാഗം,ത്തിന്റെ. s. A portion of an inheritance.

ദായം,ത്തിന്റെ. s. 1. A gift, a donation. 2. a portion,
an inheritance. 3. a present from relatives.

ദായാദൻ,ന്റെ. s. 1. A son. പുത്രൻ, മുതലവകാ
ശി. 2. a kinsman, near or remote ; a descendant from
the same original male line.

ദായാദി,യുടെ. s. Relationship, near or remote.

ദായാദിക്കാരൻ,ന്റെ. s. A relation, a kinsman near
or remote.

ദായാദിവഴക്ക,ിന്റെ. s. A dispute among relatives
respecting property.

ദാരകൻ,ന്റെ. s. 1. A son. പുത്രൻ. 2. a child, a male
infant. ആണ്പൈതൽ. 3. the charioteer of VISHNU.

ദാരങ്ങൾ,ളുടെ. s. plu. A wife. ഭാൎയ്യ.

ദാരണം,ത്തിന്റെ. s. 1. Tearing, rending, dividing.
കീറൽ. 2. the clearing nut plant, Strychnos potatorum.
തെറ്റാമ്പരൽ. ദാരണംചെയ്യുന്നു, To tear,to rend,
to divide. കീറുന്നു.

ദാരദം,ത്തിന്റെ. s. 1. A certain poison. ഒരു വക വി
ഷം. 2. quicksilver. രസം. 3. vermilion. ചായില്യം.

ദാരിതം, &c. adj. Torn, divided, split. കീറപ്പെട്ടത.

ദാരിദ്രക്കാരൻ,ന്റെ. s. A poor man.

ദാരിദ്ര്യദുഃഖം,ത്തിന്റെ. s. Sorrow or grief arising
from poverty.

ദാരിദ്ര്യം,ത്തിന്റെ. s. Poverty, need, indigence.

ദാരിദ്ര്യവാസി,യുടെ. s. A pauper, a poor, indigent
person.

ദാരു,വിന്റെ. s. 1. Wood, timber. മരം. 2. a sort of
pine. ദെവദാരം.

ദാരുക,യുടെ. s. A puppet, a doll. പാവ.

ദാരുകൻ,ന്റെ. s. A proper name, the charioteer of
CRISHNA. കൃഷ്ണന്റെ സാരഥി.

ദാരുഗൎഭ,യുടെ. s. A wooden doll, a puppet. പാവ.

ദാരുണം,ത്തിന്റെ. s. Horror, horribleness, frightful-

ness, terror. ഭയങ്കരം . adj. Horrible, terrific, frightful,
fearful. ഭയങ്കരമുള്ള.

ദാരുഹരിദ്ര,യുടെ. s. A kind of Curcuma, C. Zanthorhi-
son or tree turmeric. മരമഞ്ഞൾ.

ദാരുഹസ്തകം,ത്തിന്റെ. s. A wooden ladle. മര
ത്തവി.

ദാരൈഷണ,യുടെ. s. Love or affection for the wife.
ഭാൎയ്യസ്നെഹം.

ദാൎഢ്യം,ത്തിന്റെ. s. Hardness, fixedness, stability. ക
ഠിനം, സ്ഥിരത.

ദാൎവ്വാഘടം,ത്തിന്റെ. s. The woodpecker. മരങ്കൊ
ത്തിപ്പക്ഷി.

ദാൎവ്വിക,യുടെ. s. 1. A sort of collyrium prepared from
an infusion of the Curcuma Zanthorhison. 2. a sort of
potherb. ഗൊജിഹ്വ.

ദാൎവ്വി,യുടെ. s. 1. Tree turmeric, or a sort of curcuma.
C. Zanthorhison. മരമഞ്ഞൾ. 2. a kind of pine. ദെവ
ദാരു.

ദാൎഷ്ടാന്തികം. adj. 1. Similar. ദൃഷ്ടാന്തമായുള്ള 2.
evident, apparent, clear.

ദാവം,ത്തിന്റെ. s. 1. A forest. കാട. 2. a forest on
fire, the conflagration of a forest. കാട്ടുതീ.

ദാവാഗ്നി,യുടെ. s. A forest conflagration. കാട്ടുതീ.

ദാവാനലൻ,ന്റെ. s. A wood on fire, or the confla-
gration of a forest. കാട്ടുതീ.

ദാവാനാകാഹ,യുടെ. s. Indian southernwood, Arte-
misia austriaca. (Lin.) മരിക്കൊഴിന്ത.

ദാശൻ,ന്റെ. s. 1. A fisherman. മുക്കവൻ. 2. a ser-
vant.

ദാശപുരം,ത്തിന്റെ. s. A fragrant grass, Cyperus ro-
tundus. കഴിമുത്തെങ്ങാ.

ദാശരഥൻ,ന്റെ. s. A name of RÁMA. രാമൻ.

ദാശി,യുടെ. s. A female servant, or slave.

ദാസൻ,ന്റെ. s. 1. A man servant, a slave. അടിയാ
ൻ. 2. a fisherman. മുക്കവൻ. 3. a man of the fourth or
Súdra tribe. ശൂദ്രൻ.

ദാസഭാവം,ത്തിന്റെ. s. Servitude, slavishness. അടി
മ.

ദാസി,യുടെ. s. 1. A female servant, or slave. ചെടി .
2. the wife of a slave or a Súdra. ശൂദ്രഭാൎയ്യ. 3. a plant,
- a sort of Barleria. നീലക്കുറിഞ്ഞി .

ദാസെയൻ,ന്റെ. s. A servant or slave. ദാസൻ.

ദാസെരകം,ത്തിന്റെ. s. A camel. ഒട്ടകം.

ദാസെരൻ,ന്റെ. s. 1. A servant. വെലക്കാരൻ. 2.
a fisherman. മുക്കവൻ.

ദാസെരം, &c. adj. Born or sprung from a servant or

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/386&oldid=176413" എന്ന താളിൽനിന്ന് ശേഖരിച്ചത്