താൾ:CiXIV31 qt.pdf/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കന്ഥ 148 കന്ന

deficiency in weight or thickness. 4. loss of honour, dis-
grace.

കനക്കെട, ിന്റെ. s. See the preceding.

കനം, ത്തിന്റെ. s. 1. Weight, heaviness, gravity. 2.
thickness, stoutness. 3. hardness. 4. solidity, substance,
matter. 5. consistence, spissitude, grossness. 6. impor-
tance, consequence, moment. 7. honour. 8. increase, au-
spiciousness. adj. 1. Weighty, heavy, ponderous. 2. hard,
firm. 3. solid, material. 4. important, momentous. 5.
thick, dense, gross. 6. deep. 7. thick, denoting compa-
rative bulk; stout. 8. honourable. 9. prosperous, auspi-
cious.

കനൽ, ലിന്റെ. s. 1. Live-coals. 2. a medicinal plant,
Ceylon leadwort, Plumbago zeylanica.കൊടുവെലി.
3. the planet Mars. 4. the 3rd asterism. കാൎത്തിക.

കനി, യുടെ. s. Fruit.

കനിച്ചിൽ, ലിന്റെ. s. 1. Oozing out. 2. liquifaction.

കനിയുന്നു, ഞ്ഞു, വാൻ. v. n. 1. To pity, to compassio-
nate. 2. to ooze or run through. 3. to become liquid, to
be dissolved.

കനിവ, ിന്റെ. s. Pity, compassion, benevolence. ക
നിവുണ്ടാകുന്നു. To pity, to spare, to have compas-
sion on.

കനിഷ്ഠൻ, ന്റെ. s. A younger brother. അനുജൻ.

കനിഷ്ഠം, &c. adj. 1. Small, little. ചെറിയ. 2. younger.
3. inferior, low.

കനിഷ്ഠാ, യുടെ. s. 1. The little finger. ചെറുവിരൽ.
2. a younger sister. അനുജത്തി.

കനിഷ്ഠിക, യുടെ. s. 1. The pupil of the eye. കണ്മണി.
2. the little finger. ചെറുവിരൽ.

കനീ, യുടെ. s. A girl, a maiden. കന്യക.

കനീനികാ, യുടെ. s. 1. The pupil of the eye. കണ്മ
ണി. 2. the little finger. ചെറുവിരൽ.

കനീയസീ, യുടെ. A younger sister. അനുജത്തി.

കനീയസ്സ. adj. 1. Very young, youngest. 2. very small,
least. അത്യല്പം. 3. younger born, a younger brother
or sister. അതിയുവാവ.

കനീയാൻ, ന്റെ. s. 1. A younger brother. അനുജൻ.
2. a young man, or one of virile age. യുവാവ.

കനെക്കുന്നു, ച്ചു, പ്പാൻ. v. a. 1. To become rancid, or
strong scented. 2. to spoil, to have a bad taste from being
old or mouldy. 3. to burn as charcoal.

കനെപ്പ, ിന്റെ. s. 1. Rancidity, rancidness. 2. a strong
scent, a bad taste from being old. 3. pride.

കന്ഥ, യുടെ. s. 1. A rag, a patched cloth or garment, a
quilt of rags. as മൂട്ടുതുണി. 2. a wall. ഭിത്തി. 3. a toe nail.

കാൽനഖം.

കന്ദം, ത്തിന്റെ. s. 1. A bulbous or tuberous root of any
kind. സാമാന്യം കിഴങ്ങ. 2. one of an esculent sort,
Arun campanulatum. ചെന.

കന്ദരം, ത്തിന്റെ. s. An artificial or natural cave. ഗുഹ.

കന്ദരാളം, ത്തിന്റെ. s. 1. A plant, Hibiscus populneoides.
പൂവരശ. 2. a species of fig tree, Ficus Venosa. കല്ലാ
ൽ. 3. a tree, the mountain Pilu. മലഉക.

കന്ദൎപ്പൻ, ന്റെ. s. A name of Came the god of love,
the Cupid of Hindu mythology. കാമദെവൻ.

കന്ദലം, ത്തിന്റെ. s. 1. Strife, contention. 2. war, bat-
tle. കലഹം. 3. a mouthful. കബളം. 4. a germ, a
new shoot or sprig. അങ്കുരം.

കന്ദലീകുസുമം, ത്തിന്റെ. s. A mushroom. കൂൻ.

കന്ദളിതം. adj. Germinated, sprouted. അങ്കുരിക്കപ്പെ
ട്ടത.

കന്ദളീ, യുടെ. s. A species of deer. ഒരു വക മാൻ.

കന്ദായം, ത്തിന്റെ. s. The space of four months. നാ
ല മാസത്തിന്റെ ഇട.

കന്ദാരം, ത്തിന്റെ. s. 1. The fibrous root growing from
the branches of the banian and other trees of that spe-
cies. വിടുവെര. 2. the root of the lotus. താമരക്കിഴ
ങ്ങ.

കന്ദു, വിന്റെ. s. A boiler, a saucepan, or other cook-
ing utensil of iron. നൈകലം.

കന്ദുകം, ത്തിന്റെ. s. 1. A ball of wood or pith for play-
ing with. പന്ത. 2. a stand lamp. നിലവിളക്ക.

കന്ദുളം, ത്തിന്റെ. s. A large or pig rat, bandicoot.
പെരുച്ചാഴി.

കന്ധര, യുടെ. s. The neck. കഴുത്ത.

കന്ധരം, ത്തിന്റെ. s. 1. The neck. കഴുത്ത. 2. a cloud.
മെഘം.

കന്ന, ിന്റെ. s. A general name for buffaloes, oxen,
and cows. കന്നടിക്കുന്നു. To tend or feed cattle. ക
ന്നടിപ്പ. Tending cattle.

കന്നക്കുഴൽ, ലിന്റെ. s. A Canarese gun.

കന്നക്കൊൽ, ലിന്റെ. s. An instrument with which
a thief commits burglary in north Malabar.

കന്നടം, ത്തിന്റെ. s. The Canarese language. 2.
the province of Canara.

കന്നടിക്കാരൻ, ന്റെ. s. A cow-herd.

കന്നടിയൻ, ന്റെ. s. An inhabitant of the Canarese or
Carnataca country.

കന്നട്ട, യുടെ, s. A leech.

കന്നട്ടം, ത്തിന്റെ. s. A place made for the purpose
of drying cocoa-nuts, or copra.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/162&oldid=176189" എന്ന താളിൽനിന്ന് ശേഖരിച്ചത്