ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨. പിതാവു തന്ന പുത്രനെ
ഞാൻ ഒന്നിനെ ഗ്രഹിക്കുകെ
ഈ രക്തമണി മാത്രം
നിന്നെ സുരർ ഭൂതങ്ങളും
തുള്ളിപ്പൊടി സ്തുതിക്കിലും
ഞാനൊ അതിന്നു പാത്രം
എന്നാൽ നിന്നാൽ-പാപികൾ്ക്കും
ദ്രൊഹികൾ്ക്കും നീങ്ങിക്രൊധം
ഇല്ല ദാസരിൽ വിരൊധം
൩. നീ മുഖം ചാച്ചു നൊക്കിയാൽ
എന്നുള്ളം നിൻ പ്രസാദത്താൽ
വക്കൊളവും നിറയും
നിന്നെ മറന്നു ദൊഷത്തിൽ
ഉൾപ്പെട്ടു വെറെ നൊക്കുകിൽ
ഞാൻ തനിയെ വലയും
താണു കാണു-എൻ നിൎവ്വാഹം
എന്റെ ദാഹം-ജീവാഹാരം
താ നിൻ സുവിശെഷസാരം
൪. വാക്കാത്മാ ചൊര ദെഹവും
മുന്നിനയാത്ത ക്ഷമയും
നീ എറ തന്നെനിക്കും
നീ എവിടെ വസിക്കുമൊ
അങ്ങത്രെ ഞാനും എൻ പ്രഭൊ
സൂൎയ്യാ എപ്പൊൾ ഉദിക്കും