ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സെവിപ്പാൻ പുതുസന്തുഷ്ടി
ഭാവി ദെഹത്തിന്നും പുഷ്ടി
വിണ്ണിലും നുകരുകദ്യ
മണ്ണിൽ പൊലെ നിന്റെ സദ്യ
൫൫
രാഗം. ൫൨.
൧. ഹാ ദൈവത്തിൻ കുഞ്ഞാടു
മരത്തിൽ തൂങ്ങിയൊനെ
അസൂയ നിരുപാടു
പൊറുത്തു മരിച്ചൊനെ
നീ പെറി എല്ലാപാപം
അല്ലാഞ്ഞാൽ പറ്റും ശാപം
കൃപയരുളിച്ചെയി ഒ യെശു
൨. ദുൎദ്ദീനത്തെ നീ ഛെദം
ചെയ്വാൻ നിൻ രക്തസാരം
ഒഴുക്കി തന്ന ഭെദം
ചൊല്ലറ്റ ഉപകാരം
കൈക്കൊൾ്ക നിത്യാചാൎയ്യ
കറയില്ലാത്തഭാൎയ്യ
കൃപയരുളിച്ചെയി ഒ യെശു
൩. എൻ കുഴിയിൽ നീ കൂടി
എൻ ജ്യെഷ്ഠഭാവ കാട്ടി
എൻ ദ്രൊഹം ഒക്ക മൂടി
എൻ പ്രതയെ നീ ആട്ടി