ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കണ്ടൊളാം ആൎക്കുവാൻ
൩. ആ മീരിൻ കൈപ്പാൽ എതു
വെക്കട്ടെ സ്വാദുതെൻ
വെണ്ടാസമ്മാനഹെതു
ഞാൻ കാട്ടിതരുവെൻ
ചെയ്തെണ്ണിച്ചൊന്ന പാപം
നീ ഒൎത്താൽ കണ്ണുനീർ
കൈപ്പാകും അനുതാപം
തന്നെക്കും അതു മീർ
൪. പൊന്നെന്ന വഴിവാട്ടിൽ
എന്തൎത്ഥമുണ്ടെന്നാൽ
അകപ്പെടാത്തതാൽ
നീ ശുദ്ധമുള്ള സ്വൎണ്ണം
മെലെറി വാങ്ങിവാ
നവാത്മാവശ്യ കൎണ്ണം
സ്വൎഗ്ഗീയഭാവം താ
൫. ഒടുക്കത്തിൽ സാമ്പ്രാണി
ഞാൻ എങ്ങിനെ തരാം
കെട്ടാലും സൎവ്വ പ്രാനി
സ്രഷ്ടാവിൻ സ്തുതിക്കാം
നിത്യം വാനൊർ സ്വരൂപം
ചെയ്യും പ്രകാരത്തിൽ
അപെക്ഷസ്തുതി ധൂപം