ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സൎവ്വസ്തുതി നിൻ അംശം
൨൧
൧. ഹാ യെശുക്രിസ്ത കന്യകയാൽ
മൎത്യനായ്പിറന്നതാൽ
സ്തുതിച്ചല്ലൊ സുരഗണം
ഈ ഞങ്ങളും സ്തുതിക്കെണം- ഹല്ലെലുയാ
൨. അനാദി താതന്റെ ശിശു
തൊട്ടിയിൽ കാണായിതു
ഈ ഹീന മാംസരക്തത്തുൾ
പൊതിഞ്ഞതാ ചൊല്ലാപ്പൊരുൾ- ഹല്ലെലുയാ
൩. സ്വഭൂമിക്കുൾ കൊള്ളാത്തവൻ
കന്നിമാൎവ്വിൽ പാൎത്തവൻ
തനിച്ചു വിശ്വം താങ്ങുന്നൊൻ
ചെറുക്കനായ്ചുരുങ്ങിയൊൻ - ഹല്ലെലുയാ
൪. സദാ പ്രകാശം ഈ വഴി
നൂണുദിച്ചിതെ ഭൂവി
ജ്വലിച്ചുയൎന്നിരിട്ടിലും
വെളിച്ചമക്കളെ പെറും-ഹല്ലെലുയാ
൫. അതിഥിയായി ലൊകത്തിൽ
വാനവൻ കിഴിഞ്ഞതിൽ
വിചാരം എന്തവന്നു നാം
വിരുന്നു കൂടി ചെല്കയാം-ഹല്ലെലുയാ
൬. നമുക്കു ദൂത സാദൃശ്യം