ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഉണ്ടാക്കും സുഖഭാഗ്യവും
ഉണൎത്തിച്ചാനന്ദിച്ചുടൻ
സ്വൎഗ്ഗീയ സുവിശെഷകൻ
൨. മെശീഹാദാവിദൂരിലെ
ജനിച്ചതാൽ സന്തൊഷിക്കെ
ഭൂചക്രത്തെല്ലാ ജാതിക്കാർ
ൟ ശിശുവിനെ നൊക്കുവാർ
൩. ക്ഷണത്തിൽ തെടിനൊക്കുക
ഭൂലൊകത്തിലിറങ്ങിയ
ആ ദെവലൊകത്തുത്ഭവൻ
ദുൎവ്വസ്ത്ര ത്തെ ഉടുത്തവൻ
൪. അയ്യൊ നൽ വസ്ത്രരാജസം
ലൌകിക കണ്ണിനാവശ്യം
അതുകൂടാതെ മന്നിൽ ആർ
ഈ രക്ഷിതാവെ കൈക്കൊൾ്വാർ
൧൬
൧. ബെത്ലഹെമിൽ തൊന്നിയ
യെശുശിശുഎന്നെ കെൾ്ക്ക
പരിശുദ്ധപുരുഷ
ഈ അശുദ്ധനെ നീ വെൾ്ക്ക
രക്തം തന്നു കെട്ടുവാൻ
നീ പിറന്നതെൻ പുരാൻ
൨. ബാലന്മാൎക്കും അബ്ബാ നീ