ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧. ഞാൻ അയക്കാം എന്നു പ്രാൿ
വാനവൻ പറഞ്ഞ വാൿ
വന്നു മാംസം ആകയാൽ
വന്ദ്യൻ സൎവ്വലൊകത്താൽ
൨. ആബ്രഹാം പിതൃക്കളും
ആഗ്രഹിച്ചു പാൎത്തതും
ഛായയായ്ദശിച്ച പിൻ
കായമായതറിവിൻ
൩. മല്ലുകെട്ടും ഇസ്രയെൽ
നല്ലസ്വൎഗ്ഗകൊണിമെൽ
ദൂതരൊടു കണ്ട ആൾ
യൂദാകൊൽ ഗിദ്യൊനവാൾ
൪. മൊശത്തൂണും പാറയും
യൊശുകണ്ട വീരനും
ദാവിദിൻ മഹാസുതൻ
ചാവിലായ സെവകൻ
൫. വാചീയൊന്നുരക്ഷതാ
ഹൊശിയന്നാവാഴുകാ
ആശ്വസിപ്പിതിന്നിപ്പൊൾ
വിശ്വസിക്കിൽ നല്ല കൊൾ
൬. ഇക്കാടൊക്കവാഴുവാൻ
നീ കയ്യെറ്റ നൽപുമാൻ
ആണയിൻ പ്രകാരവും
വാണടക്കിയരുളും