ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩. മുടന്തനായ്ക്കിടക്കുന്നെൻ
നടപ്പാൻ ചൊന്നാൽ ഒടുവെൻ
ഞാൻ കുരുടൻ പ്രകാശം നീ
നിന്നാലെ ഞാൻ സുലൊചനീ
൪. ഞാൻ ചെവിടൻ നീ ദെവച്ചൊൽ
അനുസരിച്ചു വന്ന പൊൽ
എൻ ചെവി നല്ല വിത്തിന്നു
തുറന്നാൽ എത്ര നല്ലതു
൫. ഞാൻ ഊമനും നീ വാൎത്തയാം
ഗ്രഹിച്ച വചനം എല്ലാം
കരുത്തിനൊടറിയിപ്പാൻ
നീ കല്പിച്ചാൽ പ്രസംഗി ഞാൻ
൧൧
രാഗം. ൧൨
൧ ഹെ നിത്യ ജീവൻ ഒഴുകുന്ന കൂപം
നിങ്കന്നു ഞങ്ങൾ വന്നു കൊരുവാൻ
ഒഴിക്കകത്തു ജീവനീർ സ്വരൂപം
പടച്ച പാത്രം പൂൎണ്ണമാക്കുവാൻ
൨. നീ പണിയിച്ച ഹൃദയങ്ങൾ്ക്ക എല്ലാം
നിന്നെ കുടിപ്പാൻ ദാഹമുണ്ടല്ലൊ
വാഗ്ദത്തം ഒൎത്തിവൎക്കു മദ്ധ്യെ ചെല്ലാം
നിന്റത്ഭുതങ്ങൾ കാണിക്കാമല്ലൊ
൩. നീ കൺ തുറന്നു മനസ്സിന്റെ കൎണ്ണം
തിരിച്ചുകെൾ്വിക്കുന്ന വൈദ്യനാം