താൾ:CiXIV29a.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഈ മരത്താൽ ചാവെപൊക്കി
കിട്ടുംദെവപുത്രത്വം

൫. രക്ഷിതാവെ നിന്നെ വില്ക്കും
ജാതിക്കല്ലൽ കൈവിടാ
നിന്റെ ക്രൂശെ പാർത്തു നില്ക്കും
ഉള്ളത്തിന്നു നിന്നെതാ

൪൬

രാ. ൪൫.

൧. അവന്റെ ദുഃഖ കഷ്ടപ്പാടു
നൊക്കീട്ടെൻ ആത്മാസ്തൊത്രം ചൊല്ലുകെ
ദൈവത്തിൻ പുത്രനാം കുഞ്ഞാടു
നിണക്കുവെണ്ടി ചാവും എറ്റുതെ
ശത്രുക്കളെ കനിഞ്ഞു മൊചിപ്പാൻ
മറ്റാർ ഇവ്വണ്ണം ജീവനെ വിട്ടാൻ

൨. ഹാ എന്തിരിട്ടു നീ സഹിച്ചു
അന്നൊചുമന്നത് എന്തു നിൻ ചുമൽ
നിന്തിരുരക്തം നീ ഒഴിച്ചു
എനിക്കുവെണ്ടി കാളി നിൻ ഉടൽ
ഇന്നെവരെയും സൎവ്വദുഷ്ടരും
അതാൽ നിൻ ഉറ്റ സ്നെഹമറിയും

൩. പിതാവിൻ അൻപിനെ നിൻ ചാവു
എനിക്കും കാട്ടുന്നു നിസ്സംശയം
എൻ ആത്മാവെ സന്തൊഷിക്കാവു
കൃപാനിയമം ഇന്നു മുദ്രീതം
സ്വവാത്സല്യം എല്ലാൎക്കും തെളിവാൻ
നിന്നിൽ നിസ്നെഹനായി കാട്ടിനാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/60&oldid=193894" എന്ന താളിൽനിന്ന് ശേഖരിച്ചത്