താൾ:CiXIV29a.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുകൾ വരൂ ഹല്ലെലൂയാ

3. യെശുജനനാദി

൧൯

൧ അഹൊ എല്ലാ ജനങ്ങൾ്ക്കും
ഉണ്ടാക്കും സുഖ ഭാഗ്യവും
ഉണൎത്തീച്ചാനന്ദിച്ചുടൻ
സ്വൎഗ്ഗീയ സുവിശെഷകൻ

൨. മശീഹാ ദാവിദൂരിലെ
ജനിച്ചതാൽ സന്തൊഷിക്കെ
ഭൂ ചക്രത്തെല്ലാ ജാതിക്കാർ
ഈ ശിശുവിനെ നൊക്കുവാർ

൩. ക്ഷണത്തിൽ തെടി നൊക്കുക
ഭൂലൊകത്തിലിറങ്ങിയ
ആ ദെവലൊകത്തുത്ഭുവൻ
ദുൎവ്വസ്ത്രത്തെ ഉടുത്തവൻ

൪. അയ്യൊ നൽ വസ്ത്ര രാജസം
ലൌകിക കണ്ണിന്നാവശ്യം
അതു കൂടാതെ മന്നിൽ ആർ
ഈ രക്ഷിതാവെ കൈക്കൊൾ്വാർ

൨൦

രാ. ൪

൧ ഈ നാളിൽ വാൎത്തയെ
ഗ്രഹിച്ചു വാഴ്ത്തുവിൻ
ഇമ്മാനുവെൽ ജനിച്ചതെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/28&oldid=193943" എന്ന താളിൽനിന്ന് ശേഖരിച്ചത്