താൾ:CiXIV290-47.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫

ഇത്ഥം‌പറഞ്ഞുചെന്നുയുദ്ധംതുടങ്ങിപാരം ക്രു
ദ്ധൻ ഗരുഡനതി ശുദ്ധൻതാനെന്നെവെണ്ടു ശ
ക്തന്മാരായുള്ളൊരു നക്തഞ്ചരേന്ദ്രന്മാരെ കുത്തി
ക്കുലചെയ്തൊരു ശക്തിയിൽ പാതിവേണ്ടാ മരു
ത്തിന്റെ പുത്രനാകും കരുത്തൻ ഹനുമാനെ
ന്നുപരമാൎത്ഥമറിയാതെ ഗരുഡൻ പടതുടങ്ങി
ചൊടിച്ചും ചിറകുകൾകൊണ്ടടിച്ചും കൊക്കുക
ൾകൊണ്ടു കടിച്ചുംവട്ടത്തിൽ പാഞ്ഞങ്ങണഞ്ഞും
വല്ലാത്തവാക്കുപറഞ്ഞും തങ്ങളിൽകെട്ടിപിണ
ഞ്ഞുംദൂഷണംചൊല്ലി പഴിച്ചും‌‌ഘോഷിച്ചു ശ
ണ്ഠകഴിച്ചും പോരാടുന്നേരം കുലുങ്ങിഗന്ധമാദ
നം കലങ്ങിവാരിധിനാലും മുടങ്ങി മൃഗസഞ്ചാരം
അടങ്ങീഭ്രചക്രവാളം മടങ്ങീടാതെതങ്ങളിൽ തു
ടങ്ങിമുഷ്ടിയുദ്ധങ്ങൾ

അടികളുമിടികളുമുടനുടനെകടിപിടികലശലു
മിഹഘടനെ വടിതടിഒക്കെയുമടവുകളും പൊ
ടുപൊടെരടിതവും വിരുതുകളും കദനവിധങ്ങ
ളൊന്നു പകൎന്നീടുന്നു കദളിവിപിനമൊക്കെ തക
ൎന്നീടുന്നു മലകടെ ഗുഹകളും‌മുഴങ്ങീടുന്നു കലപു
ലികളുമെറ്റം കുഴങ്ങീടുന്നു കലഹരസികൻമുനി
രസിച്ചീടുന്നു കലിതകുതുകമിഹ വസിച്ചീടുന്നു ഭ
യമുടെയവരൊക്കെ തിരിച്ചീടുന്നു ഭയമില്ലാത്തവ
ർകണ്ടു രസിച്ചീടുന്നു വരഗിരി സമമൊന്നു വള
ൎന്നീടുന്നു പരിപൊടുകയ്യും കാലും തളൎന്നീടുന്നു
ഗരുഡൻമദമൊന്നു കുറഞ്ഞീടുന്നു ഗഹനഭുവിയി
ൽനിന്നുപറന്നീടുന്നു.

തെല്ലുകയർത്തൊരു മാരുതസുതനുടെതല്ലുകൾ
കൊണ്ടുതളൎന്നുശരീരം അല്ലൽ മുഴുത്തുടനരുണസ

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-47.pdf/21&oldid=197684" എന്ന താളിൽനിന്ന് ശേഖരിച്ചത്