താൾ:CiXIV290-47.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬

ഹോദരനാശു പറന്നുതിരിച്ചുതുടങ്ങിഒന്നുവിളിച്ച
രുൾചെയ്തുഹന്തമാനെന്നുടെഗരുഡൻ ഖേദിക്കേ
ണ്ടാഎന്നെപൊരുതുജയിപ്പാനിപ്പോൾമന്നിലൊ
രുത്തരു മതിയാകില്ലാ എന്നതുകാരണ മെന്നൊടു
തോറ്റതി നെന്നുടെഗരുഡനൊരവമതി വേണ്ട
അങ്ങുപരാക്രമ മില്ലാഞ്ഞല്ലിഹ ഭംഗംവന്നു ഭവി
ച്ചുസഖെതവതുംഗപരാക്രമനാകിയ മനുകുലപും
ഗവരാമസ്വാമികടാക്ഷം കൊണ്ടു നമുക്കു വിശേ
ഷതയുണ്ടതു കൊണ്ടുഭവാനു മറിഞ്ഞീടേണം‌രണ്ടു
വിധംവാക്കില്ലനമുക്കു പണ്ടുമിദാനീമില്ലൊരുഭേ
ദം ഗുരുവാമെന്നുടെ രഘുകുലനാഥൻ ഒരുവാക്കി
പ്പോൾചൊല്ലിയയച്ചാൽ വരുവാൻ സംശയമി
ല്ലിങ്ങായതുമൊരുവാക്കങ്ങു ധരിപ്പിക്കേണംസജ്ജ
നസഭയിലിരുന്നരുളുകിലുംദുൎജ്ജനസഭയിലിരുന്ന
രുളുകിലും അജ്ജനകസുതാപതിയരുൾ ചെയ്താ
ലവിടെനമുക്കുവരാൻ‌കുറവില്ലാ ഇത്തരമള്ളൊരു
മാരുതിവചനം ചിത്തരസത്തൊടു കേട്ടഥഗരുഡ
ൻ സത്വരമങ്ങുപറന്നുതിരിച്ചങ്ങു ത്തരമുരിയാടാ
തെഗമിച്ചു കാരണപുരുഷൻ വാണരുളീടിനദ്വാ
രാവതിപുരിപുക്കഥ ഗരുഡൻവന്ദനചെയ്തിഹനി
ന്നൊരുസമയെ നന്ദകുമാരൻ ചോദ്യംചെയ്തു എ
ന്നുടെ ഗരുഡൻ വന്നൊബതപുന രെങ്ങുഹനുമാ
ൻ പിറകെവരുന്നൊ നിന്നൊടുകൂടി വരാതെയി
രിപ്പാൻ സംഗതിയില്ലവനെന്തിഹവൈകി മൎക്ക
ടവരനിഹ ഗോപുരസീമ്‌നി പാർക്കുന്നെന്തിന്നു
പഴുതിലിദാനീം വെക്കംവരുവാൻചൊല്ലീടവനെ
അക്കപിവരന വസരമറിയേണ്ടാ അൎജ്ജുനസഖി
യുടെ വചനം കേട്ടിഹ ലജ്ജിതനാകിയ വിന

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-47.pdf/22&oldid=197685" എന്ന താളിൽനിന്ന് ശേഖരിച്ചത്