താൾ:CiXIV29.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇവനല്ലാതെആർ

൫. തൻആത്മം കുറ്റക്കാഴ്ച
ആക്കീട്ടുയിൎത്തെഴും
യഹൊവരാജ്യവാഴ്ച
ഈകൈയിൽ സാധിക്കും

൬. സ്വരക്തത്തിൻ പകൎച്ച
ക്ഷമാനിമിത്തവും
യഥെഷ്ടംതൻ കവൎച്ച
സമസ്തമായ്വരും.

൩൫
രാഗം.൧൧൪.

൧. ലൊകത്തിൻപാപങ്ങൾഎല്ലാം
വഹിച്ചൊരുകുഞ്ഞാടു
നടക്കുന്നുണ്ട് അവന്നുനാം
വരുത്തി എത്രപാടു
ചുമന്നുദുഃഖിച്ചുഴറി
നടന്നുതന്നെത്താൻബലി
കഴിപ്പാൻ പാത്രമാകും
വിരൊധം നിന്ദസാഹസം
വെറുപ്പുതുപ്പുതാഡനം
സഹിച്ചടങ്ങിചാകും

൨. ഇതാർഎന്നാൽയഹൊവതാൻ
ഈസൎവ്വഭ്രഷ്ടജാതി
തൻപാപം തീൎത്തരുളുവാൻ
വരിച്ചനൽ ചങ്ങാതി
എന്നിഷ്ടപുത്രകെട്ടുവൊ
നീഭൂമിയിൽഇറങ്ങിപൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/47&oldid=195657" എന്ന താളിൽനിന്ന് ശേഖരിച്ചത്