താൾ:CiXIV29.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാഗം.൭൦

൧. തൊന്നുന്നപൊലെഎന്നിൽ ചെയ
ചത്താലും ജീവിച്ചാലും
പ്രഭൊഈആശ്രീതനെകൈ
കൊണ്ടെന്നും താങ്ങിയാലും
ഇരിക്കനിന്റെ കാരുണ്യം
മറ്റൊക്കെനിക്കും സമ്മതം
നിൻഇഷ്ടം നടന്നാലും

൨. വിശ്വാസ്യഹൃദയത്തെതാ
നിൻ വാക്കു സ്നെഹിപ്പിക്ക
എൻആഗ്രഹങ്ങളേ സദാ
നിൻ വരവിൽതിരിക്ക
എൻ രക്ഷെക്കുള്ളതൊക്കയും
ദിനമ്പ്രതി നീ എത്തിക്കും
അനീതികെട്ടഴിക

൩. ഒരിക്കൽ നിന്റെആജ്ഞയാൽ
വിടെണ്ടിപൊം ഈലൊകം
അതൊനടക്ക പ്രീതിയാൽ
അന്നരുതിണ്ടുശൊകം
നിണക്കുമെയ്യുയിർ തരാം
എല്പിച്ചവറ്റെകാക്കെല്ലാം
നല്ലന്തം ഏകുക് ആമെൻ

൧൨൫
രാഗം ൭൧

൧. ത്രാഹിമാം:,: രാജാവായയെശുവെ
എന്റെ അപരാധഭാരം
മാച്ചു നീക്കിതീൎത്തുതെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/143&oldid=195479" എന്ന താളിൽനിന്ന് ശേഖരിച്ചത്