താൾ:CiXIV29.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നീ എന്നെമാത്രംപറ്റിക്കൊ
പിതാവിപ്പൊൾ ഇണങ്ങും
എനിക്കു നീ നിണക്കു ഞാൻ
നമ്മെ ഇനിവെറാക്കുവാൻ
ആവൈരിക്കെന്നും കൂടാ

൬. എൻ രക്തം ചിന്നിപകയർ
ഈ ജീവനെപറിക്കും
അതാൽ ഉയിൎപ്പതെനരർ
ഈ വാക്കു നീ ഗ്രഹിക്കും
എൻ ജീവൻ കൊല്ലുംചാവിനെ
എൻ പുണ്യം മൂടുംപാപത്തെ
ഇതത്രെ നിന്റെരക്ഷ

൭. പിതാവെചെരാൻ സ്വൎഗ്ഗത്തിൽ
മെയ്യൊടെഞാൻ കടക്കും
അങ്ങുന്നു വാണു സഭയിൽ
സദാത്മാവെ ഇറക്കും
അവൻ നിന്നെതണുപ്പിക്കും
എൻ നീതിശുദ്ധിസത്യവും
എല്ലാം നിൻസ്വന്തമാക്കും

൮. ഞാൻചെയ്തതും പറഞ്ഞതും
ചെയ്തെങ്ങും അറിയിക്ക
എന്നാൽ പിതാവിൻ രാജ്യവും
തെജസ്സും വൎദ്ധിപ്പിക്ക
അയ്യൊനിധിക്കു കെടുണ്ടാം
മനുഷ്യവെപ്പുകൾഎല്ലാം
എൻ ശിഷ്യനിരസിക്ക

൮൬

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/102&oldid=195550" എന്ന താളിൽനിന്ന് ശേഖരിച്ചത്