താൾ:CiXIV285 1848.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൨

ന്നില്ല– കൎത്തനാർ ആകുന്നു മൂപ്പന്മാൎക്ക വെദവും ശെഷിച്ചവൎക്ക രാമായണം മുതലായ
കാവ്യങ്ങളും വശമായാൽ മതിഎന്ന ഞായം ഉണ്ടായി നായന്മാൎക്ക ഒത്തഅഭിമാനം കൂ
ട വൎദ്ധിച്ചതിനാൽ ജാതിഭെദവും സംഭവിച്ചു ക്രിസ്തങ്കലെ വിശ്വാസം വളരാതെജാ
തിമൎയ്യാദകളെയും വിട്ടു ലക്ഷണം, ശകുനം, ഒടി, ആഭിചാരം, മുതലായ വിദ്യകളെയും
അഭ്യസിച്ചു അജ്ഞാനികൾ എന്ന പൊലെ ശ്രാദ്ധം ഊട്ടുകനെയ്യിൽ വിരൽ മുക്കുക
മുതലപ്പുഴ നീന്തികടക്ക മഴുചുട്ടെടുക്ക ഓണദിവസം പടക്കളിക്കഅങ്കം കുറെച്ചു മരി
ക്ക ഇങ്ങിനെയുള്ള ആചാരങ്ങളെയും ആശ്രയിച്ചുനാട്ടുകാരൊടിണങ്ങി വന്നു– ഇപ്രകാ
രം‌അവർആത്മരക്ഷയെവിചാരിയാതെലൌകികഭൊഗികളും ദുൎന്നടപ്പുകാരുമായി
പൊയതിനാൽ ദൈവം തല്കാലത്ത അവൎക്കശിക്ഷയും താഴ്ചയും വരുത്തിഇരിക്കുന്നു—

കെരളപഴമ

൨൧– പശെകു പെരിമ്പടപ്പിന്റെ രാജ്യം രക്ഷിച്ചുതുടങ്ങിയത്–

അൾ്ബുകെൎക്ക മലയാളത്തിൽനിന്നു വിട്ടുപൊകുമ്മുമ്പെ പൊൎത്തുഗാലിൽ ചങ്ങാതിയായ
കൊയപക്കികൊഴിക്കൊട്ടുനിന്നുവൎത്തമാനം അറിയിപ്പാൻ ചൊല്ലിവിട്ടതിപ്രകാരം–
ആപത്തുവരുമാറുണ്ടുൟയാണ്ടെ മഴക്കാലം പെരുമാരിയായ്തീരും നമ്പിയാതിരി സ
മാധാനരക്ഷെക്കായി അദ്ധ്വാനിക്കുന്നുഎങ്കിലുംതാമൂതിരിയും മാപ്പിള്ളമാരുംശെ
ഷം മഹാലൊകരുംവെള്ളക്കാരെ ഒടുക്കിക്കളവാൻനിശ്ചയിച്ചിരിക്കുന്നുകൊലത്തി
രിയും വെണാടടികളും തക്കംനൊക്കിസഹായിക്കുംസൂക്ഷിച്ചു നൊക്കുവിൻ– എന്നതു
കെട്ടാറെഅൾ്ബുകെൎക്ക പൊൎത്തുഗീസസ്ഥാനികളൊടുമന്ത്രിച്ചാറെ കരയിൽ പാൎപ്പാൻ‌ആ
ൎക്കും മനസ്സായില്ലവിലാത്തിക്കപൊകെണംഎന്നുഎല്ലാവൎക്കുംഅത്യാഗ്രഹംജനിച്ചു–
പശെകു മാത്രം കൊച്ചിക്കൊട്ടയെ രക്ഷിപ്പാൻസന്തൊഷത്തോടെ ഭരം ഏറ്റപ്പൊ
ൾ അൾബുകെൎക്കരൊഗികളും മറ്റും ആകെ ൧൫൦ വെള്ളക്കാരെകൊട്ടയിലും രണ്ടു
പടവിലും പാൎപ്പിച്ചു കപ്പലുകളിൽ ചരക്കു മുഴുവനാകാഞ്ഞതകൊണ്ടു (൧൫൦൪– ജനവ
രി.൩൧) കൊച്ചിയിൽനിന്നുഒടി കണ്ണനൂരിൽനിന്നു അല്പം ഇഞ്ചിവാങ്ങി കരെറ്റി അ
യ്യൊ ദൈവമെ പശെകിലും കൂട്ടരിലും കനിഞ്ഞു കടാക്ഷിക്കെണമെ എന്നുപലരുംപ്രാ
ൎത്ഥിച്ചുകൊണ്ടിരിക്കെവിഷാദത്തൊടും കൂടയുരൊപക്കായി മടങ്ങി ഓടുകയും ചെയ്തു–

പശെകു കണ്ണനൂരിൽനിന്നു അരിയും മറ്റും വാങ്ങി കൊച്ചിക്കു വന്ന് എത്തിയപ്പൊൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/70&oldid=188755" എന്ന താളിൽനിന്ന് ശേഖരിച്ചത്