താൾ:CiXIV285 1848.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പശ്ചിമൊദയം

നമ്പ്രഒന്നിന്നു ൨ പൈസ്സവില

൧൨., നമ്പ്ര തലശ്ശെരി ൧൮൪൮ സപ്തമ്പ്ര

ഭൂമിശാസ്ത്രം

ഭാരതഖണ്ഡം

൮., ദക്ഷിണഖണ്ഡവും ലങ്കാദ്വീപും (തുടൎച്ച)

പറങ്കികൾ മലയാളത്തിൽ വന്ന നാൾ മുതൽ രൊമ മതം എങ്ങും പ്രസിദ്ധമാക്കി നടത്തു
വാൻ ഉത്സാഹിച്ചു പയമഠസന്യാസികളെയും കൂട്ടികൊണ്ടുവന്നുനയം കൊണ്ടും ഭയം
കൊണ്ടും മലയാളനിവാസികളെരൊമക്രിസ്ത്യാനികളാക്കിയതിനാൽ കൊച്ചി തുരുവിതാ
ങ്കൊടുമുതലായ രാജ്യങ്ങളിൽ ഇന്നുവരെയും‌ആ മതക്കാർ പെരുകി വസിക്കുന്നു കൊച്ചി
യിൽ നിന്നു അല്പം കൊഴക്കൊട്ടുള്ള പരാപുഴയിൽ‌പാൎക്കുന്ന അദ്ധ്യക്ഷൻ നാട്ടിൽ‌ചി
തറി ഇരിക്കുന്നരൊമസഭകളെ ഭരിച്ചുപാതിരികളെ വളൎത്തി ഒരൊസ്ഥലങ്ങളിലെക്കയ
ച്ചുരൊമമതാചാരങ്ങളെനടത്തിച്ചുകൊണ്ടുമിരിക്കുന്നു– നസ്രാണികൾ പലരും‌പുരാണവി
ശ്വാസംഉപെക്ഷിച്ചു കച്ചവടലാഭം വിചാരിച്ചും പറങ്കികൾ സ്ഥാപിച്ച അന്വെഷണസം
ഘങ്ങളെ ഭയപ്പെട്ടും‌കൊണ്ടുരൊമമതക്കാരായി തീൎന്നിരിക്കുന്നു–

ഈ നസ്രാണികൾ കെരളത്തിൽ‌വന്ന പ്രകാരം‌പറയുന്നു അപ്പൊസ്തലനായ തൊമാഹി
ന്തുരാജ്യത്തൊളം വന്നു കൊടുങ്ങലൂരിലും എത്തി സുവിശെഷം അറിയിച്ചുഎറിയആളു
കളെ വിശ്വസിപ്പിച്ചു ബ്രാഹ്മണരുടെ ൟൎഷ്യകൊണ്ടു രക്തസാക്ഷിയായി കഴിഞ്ഞു
എന്ന പാരമ്പൎയ്യവൎത്തമാനത്തിലും നസ്രാണികൾനമസ്കാരങ്ങളിൽ സ്തുതിച്ചു വരുന്ന കഥ
കളിലും മറ്റും‌എത്രസത്യമുണ്ടെന്നു ദൈവത്തിന്നറിയാം– ക്രിസ്തുവിന്റെ സുവിശെഷം
പുരാണ കാലത്തിൽ ൟരാജ്യത്തൊളം പരന്നുവന്നുഎന്നതിന്നുസംശയം ഇല്ല മിസ്രയി
ലെശാസ്ത്രിയായ പന്തൈനൻ ൧നും ക്രി. അ. പുറപ്പെട്ടു കിഴക്കെ രാജ്യങ്ങളിൽ സുവിശെ
ഷമറിയിച്ചു ൟ ഖണ്ഡത്തൊളം വന്നപ്പൊൾ എബ്രയസുവിശെഷവും ക്രിസ്തുമാൎഗ്ഗത്തി
ന്റെ അടയാളങ്ങൾചിലതുംഇവിടെകണ്ടിരിക്കുന്നു–

അക്കാലംൟനാട്ടുകാർ കപ്പൽ വഴിയായി പൊയി അന്യരാജ്യങ്ങളെകണ്ടു വിശെഷങ്ങ
ളെഅറിഞ്ഞു മടങ്ങി വരുവാറായിരുന്നു– എഴിമയിൽ തന്നെ അന്യമതക്കാർ വന്നുകി

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/67&oldid=188744" എന്ന താളിൽനിന്ന് ശേഖരിച്ചത്