താൾ:CiXIV285 1848.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൬

തൊൽവെഷം ഉള്ളവനാകുന്നതും കണ്ടിട്ടും ഇന്നവൻഎന്നുഅറിവാൻ ഒരു കുറ്റിയുംഉണ്ടാ
യില്ല– പണ്ടുതന്നെപാറയുടെഒരു പിളപ്പിൽ വിണിട്ടുണ്ടായിരിക്കും കെടു വൎജ്ജിപ്പാൻ തുത്ഥ
ജലത്തിന്നുവീൎയ്യംപൊരുമല്ലൊഎത്രയുംസുന്ദരൻ എന്നു ചിലർപറഞ്ഞപ്പൊൾഒരുകി
ഴവി വടികുത്തിഅടുത്തുവന്നുകുനിഞ്ഞു നൊക്കി അവന്റെ മെൽവീണുചുംബിച്ചും വളരെ
വിറെച്ചും സ്തുതിച്ചും കൊണ്ടശെഷം ചുറ്റും അതിശയിച്ചുനില്ക്കുന്നവരൊടുഇത് എന്റെഭ
ൎത്താവ് തന്നെ. ൮ദിവസംതാമസംവിചാരിച്ചത്൫൦ വൎഷം ആയി പൊയി വെണ്ടതില്ലഎ
ന്റെ മരണത്തിന്റെ മുമ്പെ ഞാൻ അവനെ കണ്ടതുമതിഎന്നുപറഞ്ഞുശൊഭയുള്ളശരീ
രത്തെതന്റെവീട്ടിൽവരുത്തിബന്ധുക്കൾആരുംഇല്ലായ്കയാൽ മറെപ്പാൻതാൻവട്ടംകൂട്ടി
ചെലവുകഴിച്ചുഒരുപെട്ടിതുറന്നു കല്യാണവസ്ത്രവും ഉറുമാലുംധരിച്ചുശവത്തെഎടുത്തുകൊ
ണ്ടുപൊകുമ്പൊൾപിന്നാലെശ്മശാനസ്ഥാനത്തൊളംവിവാഹത്തിന്നുഎന്നപൊലെനടന്നു
പൊയി– മറെച്ചപ്പൊൾഅവൾ കുഴിമെൽഇരുന്നു പറഞ്ഞു–നല്ലതു പത്തൊഇരിപതൊ
ദിവസംനീസുഖെനപാൎക്കഎനിക്കും സമയം അടുത്തുഞാൻവെഗംവരാം ഭൂമി ഒരുവട്ടം
വിഴുങ്ങി തിരികെകൊടുത്തതു രണ്ടാം പ്രാവശ്യം എന്നെക്കുംന്നു പിടിച്ചു കൊൾകയില്ലപൊൽ
എന്നുചൊല്ലിപുനരുത്ഥാനത്തിന്റെആശയാലെസന്തൊഷിച്ചുമടങ്ങി വീട്ടിൽ‌വന്നുപാൎക്ക
യും ചെയ്തു–

കെരളപഴമ

൧൯., അൾ്ബുകെൎക്കകൊല്ലത്തിൽ‌വ്യാപരിച്ചത്.

അന്നു കൊല്ലനഗരത്തിൽ വെണാടടികളുടെ കാൎയ്യക്കാരനായനമ്പിയാതിരി പറങ്കി
കപ്പൽ വന്നുഎന്നുകെട്ട ഉടനെഎതിരെറ്റു ചെന്നുമാനത്തൊടെകൈക്കൊണ്ടുരാജാ
വെ ഉണൎത്തിപ്പാൻ ആൾ അയക്കയുംചെയ്തു– കൊല്ലം മുതൽ കന്യാകുമാരിപൎയ്യന്തം൨൪കാ
തം വെണാടും പാണ്ടിക്കര൩൦ കാതത്തിൽ അധികവും അവന്റെ കൈവശമാകകൊണ്ടും
ൟഴത്തുനിന്നും കപ്പംകെട്ടുകകൊണ്ടുംആനഗുണ്ടിനരസിംഹരായരൊടുപടകൂടുവാൻഒ
ട്ടുംമടുക്കാത്തവൻ ആകകൊണ്ടും അൾ്ബുകെൎക്കവിനയത്തൊടെ കാൎയ്യാദികളെബൊധി
പ്പിച്ചുപ്രസാദംവരുത്തിരാജാവും താമൂതിരിയുടെമന്ത്രണത്തിന്നുചെവികൊടുക്കാതെ വി
ചാരിച്ചുപറങ്കികൾവന്നുപാണ്ടിശാലഎടുപ്പിച്ചുപാൎത്തുകച്ചവടംചെയ്യുന്നതിന്നുവിരൊധം
ഏതും‌ഇല്ലഎന്നുത്തരം കല്പിക്കയും ചെയ്തു— തല്ക്കാലത്തിൽ ആവശ്യമായമുളകിനെമന്ത്രികൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/64&oldid=188732" എന്ന താളിൽനിന്ന് ശേഖരിച്ചത്