താൾ:CiXIV285 1848.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪

ഗപട്ടണം എന്ന രാജാധാനിയും ഇങ്ക്ലിഷ്ക്കാരുടെ കൈക്കലായിവരികയും ചെയ്തു൧൮൦൦ാ
മതിൽ–അന്നു മുതൽ യുരൊപരാജാക്കന്മാർ ആരുംഈഖണ്ഡത്തിലെ ഇങ്ക്ലീഷ്ക്കാരു
ടെ ആധിക്യം കുറെച്ചുവെപ്പാൻ തുനിഞ്ഞില്ലഹിന്തുരാജാക്കന്മാർ പല ദിക്കിൽ നിന്നു മ
ത്സരിച്ചുസൈന്യങ്ങളെകൂട്ടി യുദ്ധംചെയ്തെങ്കിലും ക്രമത്താലെഎല്ലാവരും അധീനന്മാ
രായി അനുസരിക്കെണ്ടിവന്നു മയ്യഴിപുതുശ്ശെരി ഗൊവ മുതലായദെശങ്ങളിലെ പ്ര
ഞ്ചി പൊൎത്തുഗീസവാഴ്ചകൾഅല്ലാതെഹിന്തുദെശം മുഴുവനുംഇങ്ക്ലീഷ്കാരുടെശാസന
യെ അനുസരിച്ചുകുമ്പഞ്ഞിസൎക്കാരുടെ അധികാരത്തിൽ ഉൾപെട്ടുനടന്നു വരുന്നു—

൭ാ. ഭാരതഖണ്ഡവിഭാഗം–

ഭാരതഖണ്ഡം ഉയരവുംആഴവുംകൊണ്ടു ഉത്തര മദ്ധ്യദക്ഷിണദെശസ്വരൂപെണ
൩ വലിയഖണ്ഡങ്ങളായി ഭെദിച്ചുകിടക്കുന്നുഎന്നു മുമ്പെപറഞ്ഞുവല്ലൊഉത്തരഖ
ഖണ്ഡമാകുന്ന ഹിമാലയപ്രദെശത്തിന്റെവിസ്താരം൧൫൦൦൦ ചതുരശ്രയൊജനസിന്ധു
നദിഒഴുകുന്ന താണനാടുംസൈന്ധവമരുഭൂമിയും കഛ്ശിഎന്നചളിനാടുംഗംഗാ ബ്രഹ്മ
പുത്രാനദികൾ ഒഴുകുന്ന കുഴിനാടും മറ്റും മദ്ധ്യഖണ്ഡത്തിലടങ്ങിഇരിക്കുന്നു അതി
ന്റെവിസ്താരം൩൩൭൫൦ ചതുരശ്രയൊജനചൎമ്മവതിനൎമ്മദാമുതലായനദികളുടെ ഉറവു
ഭൂമികളിൽനിന്നുകന്യാകുമാരിയൊളംപരന്നുകിടക്കുന്ന ദക്ഷിണഖണ്ഡത്തിന്റെ
യും അതിന്നു സമീപിച്ചുള്ളലങ്കാദ്വീപിന്റെയും വിസ്താരം ൩൨൫൦൦ ചതുരശ്രയൊജ
നൟമൂന്നു ഖണ്ഡങ്ങളുടെ അവസ്ഥ അറിവാന്തക്കവണ്ണം ഒരൊന്നുവെവ്വെറെവി
വരിച്ചുപറയുന്നത് അത്യാവശ്യം തന്നെ

കെരളപഴമ

൧൦, നൊവകപ്പിത്താൻ കൊഴിക്കൊട്ടുംകൊച്ചിയിലുംവ്യാപരിച്ചതു–
കബ്രാൽ* കണ്ണനൂരിൽ ചരക്കു കരെറ്റി പൊൎത്തുഗലിൽഎത്തി ൨ മാസം കഴി


*അവൻ കൂട്ടികൊണ്ടുപൊയരണ്ടുനസ്രാണികളിൽ ഒരുവൻ ലിസ്ബൊൻനഗരത്തി
ൽ വെച്ചു മരിച്ചു– മറ്റെവൻ യുരൊപയിൽ പാൎത്തുപലദിക്കിലുംസഞ്ചരിച്ചുരൊമ
പുരിയെയും കണ്ടു ഹിന്തുവൎത്തമാനങ്ങളെഅറിയിപ്പാൻഒരു ചെറിയ പുസ്തകം തീൎത്തു
അതിൽ‌പറഞ്ഞവിശെഷങ്ങളിൽഒന്നിതു—

പണ്ടു മഹാ ചീനത്തിൽനിന്നു കപ്പൽ മലയാളത്തിൽനിത്യംവരുവാറുണ്ടു അപ്പൊൾചീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/22&oldid=188529" എന്ന താളിൽനിന്ന് ശേഖരിച്ചത്