താൾ:CiXIV285 1848.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൩

അനുസരിച്ചുനടക്കയുംചെയ്തു അഗ്ബരിന്റെ പ്രപൌത്രനായ ആരങ്ങ്ജെബ് വാഴും
കാലം ൧൬൫൮ – ൧൭൦൭ ക്രി. അ. മുഹിളരാജ്യവിസ്താരവും മഹത്വവും അഗ്രത്തിൽ
എത്തി ആകൈസരിന്റെഅനന്തരവന്മാർ നിസ്സാരന്മാരാകകൊണ്ടുപാൎസിരാജാവാ
യനദീർശാഃ ൧൭൩൮. ക്രി. അ. രാജ്യം അതിക്രമിച്ചതുമല്ലാതെഒരൊഅംശത്തിലെ
നവാബുകളും മത്സരിച്ചുതങ്ങൾ്ക്കായിട്ടുവാഴ്ചകളെസ്വരൂപിച്ചതിനാൽ മഹാരാജ്യം ക്ര
മത്താലെ ക്ഷയിച്ചു ഡില്ലിപട്ടണവും അതിന്റെ ചുറ്റുമുള്ളചെറിയദെശവും മാത്ര
മെതിമുർവംശ്യന്മാൎക്കശെഷിച്ചുള്ളു—

ഭാരതഖണ്ഡം ആക്രമിച്ചുപലവാഴ്ചകളെസമ്പാദിച്ചവെള്ളക്കാരിൽ ഒന്നാമത്തവർ
പൊൎത്തുഗീസർതന്നെ ൧൪൯൭ ക്രി. അ. ഗാമ കപ്പിത്താൻ കെപ് വഴിയയികപ്പ
ലൊടിച്ചുഹിന്തുദെശം കണ്ടുകൊഴികൊട്ട എത്തിയസമയം മുതൽ വൎഷം തൊറും ആവ
ഴിയായി കപ്പലുകളെഅയച്ചുമുളകമുതലായചരക്കുകളെവളരെവാങ്ങിമുസല്മാ
ന്മാരുടെകപ്പലൊട്ടത്തെമുടിച്ചുകളഞ്ഞുമലയാള തമ്പ്രാക്കന്മാരുടെ കാലത്തിൽഅ
ല്മൈത— അല്ബുക്കൎക്ക മുതലായശൂരന്മാരെ അയച്ചുഗൊവ— കൊച്ചി മുതലായ കൊട്ട
കളെയും ദെശങ്ങളെയും പിടിച്ചടക്കിസൂരട്ടിപട്ടണം മുതൽബങ്കാളദെശത്തൊളം
എപ്പെൎപ്പെട്ടകരയിലും പട്ടണങ്ങളിലും തുറമുഖങ്ങളിലും പാണ്ടിശാലകളിലും വന്നുകച്ചവട
ത്തിന്റെ ആധിക്യവും അനന്തലാഭങ്ങളും അനുഭവിച്ചുവാഴുകയും ചെയ്തു അന
ന്തരം ഹൊല്ലന്തകാർ പുതിയകപ്പൽ വഴിയായി ഹിന്തുദെശത്തിൽ എത്തിയുദ്ധം
കഴിച്ചുപൊൎത്തുഗീസരെ ജയിച്ചുഒരൊനാട്ടിൽനിന്നും കൊട്ടയിൽനിന്നും പുറത്താ
ക്കി കച്ചൊടം നടത്തിയതകൊണ്ടുപൊൎത്തുഗീസൎക്ക ഗൊവപട്ടണവും നാടും ഒഴി
കെ മുമ്പെത്തവാഴ്ചകൾ എല്ലാം നഷ്ടമായിപ്പൊയിഎങ്കിലുംഹൊല്ലന്ത കാൎക്കും ഹിന്തു
ദെശത്തിൽ ഒരുസ്ഥിരവാഴ്ച ഉണ്ടായില്ല ഇങ്ക്ലിഷ്കാരും ഫ്രഞ്ചിക്കാരുംവന്നുഅവ
രുടെമാഹാത്മ്യം ഞെരുക്കികളഞ്ഞുഅനന്തരം ആരണ്ടുവകക്കാൎക്ക ഭാരതഖണ്ഡ
ത്തിന്റെലബ്ധിക്കായിട്ടുഅനെകയുദ്ധങ്ങൾ ഉണ്ടായപ്പൊൾ ഇങ്ക്ലിഷ്ക്കാർ ബങ്കാള
ത്തെജയിച്ചടക്കി— ൧൭൪൫ാമതിൽ— ഹൈദരാലിഠിപ്പുസുല്താൻ എന്നമയിസുരരാ
ജാക്കന്മാർ ഇരുവരും പ്രഞ്ചിക്കാരുടെതുണ പ്രാപിച്ചുഇഷ്ക്കാരെപുറത്താക്കുവാൻഅ
ത്യന്തംശൂരതകാട്ടി അദ്ധ്വാനം കഴിച്ചുഎങ്കിലും തൊറ്റുതങ്ങളുടെരാജ്യവുംശ്രീരം


1.

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/21&oldid=188527" എന്ന താളിൽനിന്ന് ശേഖരിച്ചത്