താൾ:CiXIV285 1848.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പശ്ചിമൊദയം

നമ്പ്ര ഒന്നിന്നു ൨ പൈസ്സവില

൬ാം നമ്പ്ര തലശ്ശെരി ൧൮൪൮ മാൎച്ച

ഭൂമിശാസ്ത്രം (തുടൎച്ച)

ഭാരതഖണ്ഡം

൬. ചരിത്രസംക്ഷെപം

ഹിന്തുശാസ്ത്രങ്ങളിൽ രാജ്യചരിത്രം ഒന്നും ശുദ്ധമായികാണായ്കകൊണ്ടുഭാരതഖ
ണ്ഡത്തിലെപൂൎവ്വരാജ്യവ്യവസ്ഥയെനിശ്ചയമായിഅറിവാൻപാടില്ല ചതുൎവ്വെദത്തി
ലും മനുസ്മൃതിയിലും രാമായണം മുതലായശാസ്ത്രങ്ങളിലും പുരാണങ്ങളിലും പണ്ടുഭാര
തഖണ്ഡത്തിൽ പലരാജ്യങ്ങളുണ്ടായപ്രകാരവും രാജാക്കന്മാർ നിത്യം തമ്മിൽ കലഹി
ച്ചുയുദ്ധംചെയ്തപ്രകാരവുമെകാണുന്നുള്ളു—

യവനരാജാവായ അലക്ഷന്തർ സൈന്യങ്ങളൊടും കൂടയുരൊപയിൽനിന്നുപുറ
പ്പെട്ടുപടിഞ്ഞാറെആസ്യയിലെപാൎസ്യരാജ്യം പിടിച്ചടക്കി ൩൨൭–ക്രി–മു. സിന്ധുനദി
യെകടന്നുഭാരതഖണ്ഡത്തിലും ചിലരാജ്യങ്ങളെസ്വാധീനമാക്കി ഒരൊരൊപുതുവ്യ
വസ്ഥകളെയും കല്പിച്ചുപല പട്ടണങ്ങളെയും പണിയിച്ചുസൈന്യങ്ങളുടെമത്സരം നിമി
ത്തം പടിഞ്ഞാറൊട്ടുമടങ്ങിപ്പൊകയുംചെയ്തു— ചിലവൎഷം കഴിഞ്ഞു അലക്ഷന്തർ മരി
ച്ചശെഷം താനുണ്ടാക്കിയരാജ്യം നാല അംശങ്ങളായിഖണ്ഡിച്ചുപൊയികിഴക്കെ
അംശത്തിൽ വാഴുന്നസലൈക്കസ്വരൂപത്തിൽ ഒരുവൻ ഭാരതഖണ്ഡത്തൊളംവ
ന്നുസിന്ധുശതദ്രുനദികളെകടന്നുചന്ദ്രഗുപ്തരാജാവൊടുപൊരുതുസന്ധിച്ചുബാന്ധ
വംകെട്ടിമടങ്ങിപൊകയുംചെയ്തു അനന്തരം പാൎത്ഥരാജാക്കന്മാർ ഭാരതഖണ്ഡത്തി
ലെ യവനാധികാരം മുടിച്ചുകളഞ്ഞു ൧൩൬ ക്രി. മു. വടക്കെആസ്യയിൽനിന്നുവന്ന
ശകന്മാർ അതിക്രമിക്കുവൊളംവാണുകൊണ്ടിരുന്നുആശകന്മാരുടെഅവസ്ഥഇതു
വരെയുംതെളിഞ്ഞുവന്നില്ല അവർ എകദെശം ൫൦ സംവത്സരം പഞ്ചനദത്തിൽ
ബഹുക്രൂരന്മാരായിവാണതിന്റെശെഷംവിക്രമാദിത്യരാജാവുഅവരെജയിച്ചുരാ
ജ്യത്തിൽനിന്നുപുറത്താക്കികളഞ്ഞുഅവന്റെമരണം മുതൽഎകദെശം ൧൦൦൦ ക്രി.
അബ്ദത്തൊളം ഭാരതഖണ്ഡത്തിന്റെചരിത്രം സൂക്ഷ്മമായിഅറിവാൻപാടില്ല ൬൬൪ ക്രി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/19&oldid=188523" എന്ന താളിൽനിന്ന് ശേഖരിച്ചത്