താൾ:CiXIV285 1847.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦

ക്കുന്നഒരൊരൊസ്ഥിരനക്ഷത്രങ്ങളെരാശീകരിച്ചുഒരൊരൊരൂപം സങ്കല്പിച്ചുനാമംവിധി
ക്കയുംചെയ്തു–

വടക്കെ പാതിയിൽ കണ്ടനക്ഷത്രങ്ങളെ൩൮.രാശികൾ ആക്കിതെക്കെപാതിയിൽകണ്ട
തു. ൪൮രാശിഎന്നും കല്പിച്ചു–നടുവിൽ സൂൎയ്യ സഞ്ചാരമുള്ളവീഥിയെവിചാരിച്ചു—൧൨.
രാശി ആക്കി ആ വീഥിക്കുരാശിചക്രംഎന്ന പെരും ഇട്ടു ആ ൧൨. രാശികളെ സുഖെന ഉ
ള്ളകണക്കിന്നുവെണ്ടി അന്യൊന്യം സമമക്കിയശെഷം ഒരൊരൊരാശി. ൩൦–അംശമാ
ക്കിവിഭാഗിച്ചു ഇങ്ങിനെ രാശിചക്രത്തിന്നു–൩൬൦– അംശം കല്പിച്ചു– അംശങ്ങളെയും മ
ണിക്കൂറ എന്നപൊലെ൬൦– മിനിട്ടായും ഒരുമിനിട്ട– ൬൦–നിമിഷമായുംപകുത്തിരിക്കുന്നു.
നക്ഷത്രമൊ– ഗ്രഹമൊ ഇന്നിന്നദിക്കിൽ ആകുന്നുഎന്നു നിശ്ചയിക്കെണ്ടതിന്നുവി
ഭാഗത്തിന്നുഇത്രസൂക്ഷ്മതവെണം–ആ ൩൬൦- അംശങ്ങളിൽ അദ്യം മീനത്തിൽതന്നെ
അതുകൊണ്ട മെടത്തിന്റെ തല–൩൦– കഴിച്ചുതുടങ്ങുന്നു– ഇടവം൬൦– കഴിച്ചുതുടങ്ങുന്നു–ച
ന്ദ്രനൊ മറ്റൊഇടവമദ്ധ്യത്തിൽ നില്ക്കുമ്പൊൾ.൭൫. അംശത്തിൽ ആകുന്നുഎന്നും. കുംഭ
മദ്ധ്യത്തിൽ നില്ക്കുമ്പൊൾ. ൩൪൫. അംശത്തിൽഎന്നുംപറയുന്നു– ഇങ്ങിനെ കിഴക്കുപ
ടിഞ്ഞാറുള്ള നീളംഅല്പം അറിയെണ്ടതിന്നു രാശി ചക്രം മതി—

അതിന്റെ സൂക്ഷ്മനിദാനത്തിന്നും തെക്കുവടക്കുള്ളഅകലംഅറിയെണ്ടതിന്നും മ
റ്റൊന്നുആവശ്യം– ധ്രുവൻ എന്നൊരുസ്ഥിരനക്ഷത്രംഉണ്ടു– അതുൟഭൂഗൊളത്തി
ന്റെ വടമുനെക്കു എകദെശംനെരെനില്ക്കുന്നതാകകൊണ്ടു അന്യനക്ഷത്രങ്ങൾ എ
ല്ലാംഅതിന്നുതെക്ക എന്നുപറയുന്നു– ആകയാൽ രാശിചക്രമല്ലാതെപരമണ്ഡല
ത്തെ രണ്ടാക്കിവിഭജിക്കുന്ന ഒരുസമരെഖയെ സങ്കല്പിച്ചിരിക്കുന്നു– ആയതിന്നു
രാശിചക്രത്തിൽ ഒരുപാതി എകദെശംവടക്കൊട്ടും മറ്റെപാതിഎകദെശംതെ
ക്കൊട്ടും ചാഞ്ഞുനില്ക്കുന്നു ആസമരെഖയിൽനിന്നു ധ്രുവന്നു. ൯൦.അംശംവടക്ക അക
ലംഉണ്ടു– സപ്ത ഋഷികൾക്ക എകദെശം.൬൦. അംശം വടക്ക അകലം

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1847.pdf/14&oldid=187529" എന്ന താളിൽനിന്ന് ശേഖരിച്ചത്