താൾ:CiXIV282.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യമുണ്ട, ഇത ഒപൊസ്സം പൊലെ കുട്ടിയെ സഞ്ചിയിൽ വെ
ക്കും എങ്കിലും രണ്ട കുട്ടികളെ മാത്രം പെറും മെയുന്ന സമയം
കുട്ടികൾ തലമാത്രം പുറത്ത പുറപ്പെടീച്ച ഒന്നും രണ്ടും പുല്ലുക
ൾ കടിച്ചെടുത്ത തിന്നും നായാട്ടിങ്കൽ നായൊ നായാട്ടുകാര
നൊ അടുത്താൽ കെട്ടിപ്പിടിച്ച നഖങ്ങളെ കൊണ്ട മാന്തി കീ
റും സമഭൂമിയിൽ അല്ലാതെ കുന്നും കുഴിയുമായ സ്ഥലങ്ങളി
ൽ ചാട്ടം കൊണ്ടും ജലങ്ങളിൽ നീന്തുന്നതിനാലും പിടിപ്പാൻ
വിഷമം.

ഫാലങ്ക്സർ. ഇത വൃക്ഷങ്ങളിൽ മാത്രം ഇരിക്കും, പകൽ
പൊത്തുകളിൽ കിടക്കും രാത്രിയിൽ കൊമ്പുതൊറും സഞ്ചരിച്ച
ഫലങ്ങളും കൂമ്പും പുഴുക്കളും തിന്നും,ഏകദെശം പൂച്ചയുടെ പൊ
ക്കം,പറക്കെണമെന്ന തൊന്നിയാൽ വാൽചിറകുപോലെ പ
രത്തി പറക്കുന്നു, ആപത്തു വരുമ്പൊൾ വാൽ കൊണ്ട പിടിച്ച
തൂങ്ങി ക്ഷീണിച്ച വീഴുന്ന വരക്കും നില്ക്കും.

൫ –ം അദ്ധ്യായം.

പല്ലില്ലാത്ത ജന്തുക്കൾ

ൟ ജാതിക്കാർ തെക്കെ അമ്രിക്കായിലും കാപ്പ്രിയിലും ജീ
വിക്കുന്നു നെരെ പല്ലുകൾ ഒന്നിന്നും ഇല്ല, ചിലതിന്ന അണ
ക്കൽ രണ്ടും മൂന്നും ഉണ്ടായിരിക്കും. എങ്കിലും പല്ലിന്റെ പ്ര
വൃത്തികൾ കാൽകളിലെ നീണ്ടുള്ള നഖങ്ങൾ ചിലപ്പൊൾ
ചെയ്യും ഭക്ഷണത്തിങ്കലും സഞ്ചാരത്തിങ്കലും അതിമാന്ദ്യം ഉ
ണ്ടാകുന്നതിനാൽ ഇവക്ക മടിയർ എന്നൊരു പെര കൂടെ ഉണ്ട.

കുട്ടിത്രാവ. ഇതിനെ തെക്കെ അമ്രിക്കായിൽ കാണുന്നു
ണ്ട വൃക്ഷങ്ങളിൽ പെറപ്പെടുകയും ജീവിക്കയും മരിക്കയും ചെ
യ്യുന്നു. ആദിത്യന്റെ രശ്മി പറ്റാതിരിക്കുന്ന കാട്ടിൽ പാമ്പ ഉ
റുമ്പ തെള ൟ വക ഇല്ലാത്ത പ്രദെശങ്ങളിൽ മിക്കവാറും ഇ
രിക്കും. കാറ്റടിക്കുന്ന സമയം മാത്രം നീങ്ങും. ഒരു വൃക്ഷത്തി
ന്മെൽ ഭക്ഷണം ഒടുങ്ങുന്ന വരക്കും മറ്റൊന്നിന്മെൽ പൊക
യില്ല ഇത്ര മടിയൻ, അണ്ണാൻ കുരങ്ങ ഇവപൊലെ കൊമ്പി
ന്റെ മെൽപുറത്തല്ല എപ്പോഴും താഴെ ഭാഗത്ത കെട്ടിപ്പിടിച്ചി
രിക്കും ആയി ആയി എന്ന ശബ്ദത്തൊടെ എപ്പൊഴും ദുഃഖ
ഭാവം കാണിക്കും മുഖത്ത രൊമം ഇല്ലായ്കകൊണ്ട എകദെശം
മനുഷ്യ മുഖം പൊലെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV282.pdf/28&oldid=180372" എന്ന താളിൽനിന്ന് ശേഖരിച്ചത്