താൾ:CiXIV282.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രുടെ കാൽകളിലും കടിച്ച രക്തപാനം ചെയ്യുമ്പൊൾ ഉണ
രാതിരിപ്പാൻ ചിറക വീശും കടിച്ച കഴിഞ്ഞിട്ടും രക്തനാഡി
യിൽനിന്ന തുള്ളികൾ വീണ ചിലപ്പോൾ മൊഹാലസ്യമുണ്ടാ
കും അമ്രിക്കായിലുള്ളരക്തപാനികളിൽ ഇത വലിയത.

പാറ്റാട. പകൽ സമയത്ത തെങ്ങിന്മെലും വലുതായുള്ള
ചില വൃക്ഷങ്ങളിലും ഒളിച്ച കിടക്കും ഒച്ച കാൎപ്പിക്കുന്നതു
പൊലെ ൎആകയാൽ രാഗക്കാരുടെ കൂട്ടത്തിൽ മാനിക്കുന്നില്ല
രാത്രികാലങ്ങളിൽ വൃക്ഷന്തൊറും പറന്ന വീഴ്കയും തെങ്ങിൽ
കൂമ്പിന്റെ ചാറ കുടിക്കയും ശീലം ശൂദ്രർ ഇവയുടെ മാംസം
ഭക്ഷിക്കുന്നു. ഒരു കിട്ടിയെ മാത്രം പ്രസവിച്ചകൂടെ കൊണ്ടപ
റക്കയും ചെയ്യും.

൪ –ം അദ്ധ്യായം.

സഞ്ചിമൃഗങ്ങൾ

അമ്രിക്കായും ഔസ്ത്രാലിയായും ഇവയുടെ സ്വദെശം. എ
ലി മുതൽ ആടു വരക്കും പൊക്കം വയറ്റിനന്നുള്ള നീളത്തിൽ
ഇരുപുറവും അടപ്പാനും തുറപ്പാനും ദ്വാരമുള്ള ഒരു സഞ്ചി ഉ
ണ്ട, ചെന പിടിച്ച ഒരു മാസം കഴിഞ്ഞാൽ ജീവശവമായി
കുട്ടിയെ പ്രസവിക്കുന്നെരം സഞ്ചിയിൽ ആക്കി മുലക്കണ്ണ
പിടിപ്പിച്ചാൽ പൂൎണ്ണത വരുന്ന അമ്പത ദിവസം വരക്കും അ
വിടെ പറ്റിയിരിക്കും പിന്നെ വെയിലുള്ള സമയങ്ങളിൽ
പുറത്ത വരും മഴ വരുമ്പൊഴും ശത്രുക്കളുടെ ഉപദ്രവത്തി
ങ്കലും അകത്തെക്കും പോകും.

ഒപൊസ്സം. ഇത അമ്രിക്കായിൽ മാത്രം കാണും ധൂസര
നിറവ്വും വെളൂത്ത നീണ്ട കെസരവും ഉണ്ട കറുത്ത ചെവിയു
ടെ തുമ്പ മാത്രം വെളുത്ത. ചെന പിടിച്ചതിന്റെ ശെഷം ഇ
രിപത്താറാം ദിവസം പതിനാറ കുട്ടി വരക്കും പ്രസവിക്കു
മാറുണ്ട. ശരീരത്തിന്റെ പൂൎണ്ണതക്ക അമ്പത ദിവസത്തൊളം
മെൽപ്രകാരം സഞ്ചിയിൽ ആക്കിയതിന്റെ ശെഷം കുട്ടി
ക്ക എലിയുടെ പൊക്കം ഉണ്ടാകും പിന്നെ തള്ളയൊട കൂടെ
നടക്കും.

കങ്കരു. ഇത കാഴ്ചക്ക ഭംഗി ഉള്ളത പിങ്കാൽ നീളം എറി
യതും മുങ്കാൽ കുറഞ്ഞതുമാകകൊണ്ട മുങ്കാലിന്റെ അപെക്ഷ
കൂടാ‍തെ ചാടി സഞ്ചരിക്കുന്നു. കുത്തിരികുമ്പോൾ വാൽ സഹാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV282.pdf/27&oldid=180371" എന്ന താളിൽനിന്ന് ശേഖരിച്ചത്