താൾ:CiXIV282.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൦

ത്ത്യെകമായി തൂവൽ കിട്ടുന്നതിന്നും വളൎത്തുന്നു. കീഴ്വശത്തിരി
ക്കുന്ന തൂവലുകൾ ആണ്ടിൽ രണ്ടും മൂന്നും പ്രാവശ്യം പറി
ച്ചെടുത്ത മെത്ത ഉണ്ടാക്കുന്നതിന്ന ഉപകരിപ്പിക്കുന്നു. ചിറ
കുകളുടെ അറ്റത്തിരിക്കുന്ന നാലും അഞ്ചും തുവലുകൾ കട
ലാസെഴുതുവാൻ എത്രയും ഗുണമുള്ളത. പുല്ലുകൊണ്ടുതന്നെ
ഉപജീവനം കഴിക്കുന്നത ൟ പക്ഷിമാത്രം.

ഒന്രക്ക. നന്നെ ചെറിയ ചിറകുകളും ശരീരത്തിന്റെ അ
വസാനത്തിങ്കൽ കാൽകളും ഇരിക്കകൊണ്ട നെരെനിവിൎന്ന
നില്പാൻ ഇതിന്ന ശക്തി ഉണ്ട. തണുപ്പുള്ള കായലുകളിൽ എ
പ്പൊഴും നീന്തിയും മുങ്ങിയും മീൻപിടിക്കുക ശീലം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV282.pdf/122&oldid=180477" എന്ന താളിൽനിന്ന് ശേഖരിച്ചത്