താൾ:CiXIV282.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൯

൮-ം അദ്ധ്യായം.

നീന്തുന്ന പക്ഷികൾ.

കപ്പൽപക്ഷി. ഇവ നീന്തുന്ന പക്ഷികളിൽ എല്ലാറ്റി
ലും വലിപ്പമുള്ളത. രണ്ടു ചിറകും പരത്തിയാൽ ആറുകൊൽ
വിസ്താരമുണ്ട. നിറം വെളുപ്പ. ശീമയിൽനിന്ന കപ്പൽ കാ
പ്പ്രിക്ക ചുറ്റി പൊരുമ്പൊൾ തെക്കുള്ള ഭാഗത്ത വച്ച ഇവ
യെ അസംഖ്യമായി കാണും. ചിലപ്പൊൾ കരയിൽനിന്ന
അഞ്ഞൂറുനാഴിക ദൂരംവരെക്കും പറന്നുപൊകും. പറക്കുന്ന
മീനിനെ പിടിച്ച തിന്നും. കപ്പലിൽനിന്ന വല്ലതും എ
റിഞ്ഞുകൊടുത്താൽ എടുത്ത തിന്ന രണ്ടുമൂന്ന ദിവസത്തെ
ക്ക കപ്പലിന്റെ കൂടെ പൊരുന്നതിനാൽ കപ്പൽ പക്ഷി എ
ന്ന പെർ കിട്ടി.

ഫെലികാൻ. ഹംസത്തിൽ അല്പം വലിപ്പംകൂടിയവൻ.
വെളുത്തനിറം. നീണ്ടിരിക്കുന്ന കൊക്കിന്റെ തുമ്പ കൊളുത്തു
പൊലെ വളഞ്ഞും ചുവട്ടിൽ ഇരുപതുറാത്തൽ വെള്ളംകൊള്ളു
ന്നതായി ഒരു സഞ്ചിയും ഉണ്ട. കുഞ്ഞുങ്ങളെ വളൎക്കുന്ന സമ
യം ൟ സഞ്ചിയിൽനിന്നും ചെറിയ മീനുകളെ തെട്ടികൊടു
ക്കും, ചിലപ്പോൾ കൂട്ടമായികൂടി വെള്ളത്തിൽ വട്ടമിട്ട നീന്തി
ചിറകുകൊണ്ട മീനുകളെ അടച്ചടിച്ച കൂട്ടി എല്ലാവരും കൊ
ത്തി കൊക്കിൽ നിറച്ചതിന്റെശെഷം കരയിൽ പൊയി തി
ന്നിറക്കുന്നു. കഴുത കരയുന്നതുപൊലെ ശബ്ദം.

ഹംസം. വെളുത്തും കറുത്തും രണ്ടുവക ഉള്ളതിൽ ആകൃ
തികൊണ്ട വെളുത്തവൻ അധികം സുന്ദരൻ. കായലുകളി
ലും കുളങ്ങളിലും ഉണ്ടാകുന്ന പുല്ലുകളും അതിന്റെ വെരും മ
ണിയും തിന്നും. ഇണചെരുന്നസമയമല്ലാതുള്ള നെരമൊക്കെ
യും സാധുസ്വഭാവം. ശീമയിൽ സായ്പന്മാർ പറമ്പിലുള്ള കുള
ങ്ങളിൽ ഇവയെ കാഴ്ചക്കായി വളൎത്തുന്നു. സ്വൎണ്ണവൎണ്ണവും
സംസാരിപ്പാൻ ശീലമുള്ളവയുമായ ദിവ്യ ഹംസങ്ങളുണ്ടെന്ന
പറയുന്ന കഥകൾ സ്വപ്നസമം.

ഇരണ്ട. ഇവക്ക ചെമ്പിച്ച നിറത്തിന്മെൽ തവിട്ടുനിറ
ത്തിലും കറുത്ത ഛായയിലും പുള്ളികളുണ്ട. കായലുകളിലെ
കൊത്തച്ചണ്ടിന്മെൽ കൂടുകൂട്ടി മൊട്ട ഇടുകയും വസിക്കയും
ചെയ്യുന്നു. ഭക്ഷിപ്പാനായി ഇതിനെ പിടിച്ച കൊല്ലും.

താറാവ. ഇവക്ക ഇരണ്ടയിൽ വലിപ്പം കൂടും. വളൎത്തി
ഭക്ഷണത്തിന്ന മാത്രമായി ഹിംസിക്കുന്നു.

വാത്ത. പല നിറത്തിലും ഉണ്ട. ഭക്ഷണത്തിനും പ്ര


H 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV282.pdf/121&oldid=180476" എന്ന താളിൽനിന്ന് ശേഖരിച്ചത്