താൾ:CiXIV282.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൬

തന്നെ കുട്ടികളാകുന്നതുകൊണ്ട ഇഷ്ടം സാധിക്കുന്നു. ചാ
ത്തനെ ഉടെച്ചാൽ മാംസത്തിന്ന രുചിയെറുമെങ്കിലും ഉടെ
ച്ച കലയുടെ കൊമ്പ വീഴാതിരിക്കുന്നതുപോലെ ഇവന്റെ
തുവ്വലുകളും ഉതിരുകയില്ല.

൬-ം അദ്ധ്യായം.

ഒട്ടകപ്പക്ഷി പൊലെ ഉള്ളത

ഒട്ടകപ്പക്ഷി. എല്ലാ പക്ഷികളിലും വലിയവൻ. കറുത്ത
തുവ്വലുകളെങ്കിലും ചിറകുകൾ വെളുത്തും മൂന്നുകാൽ പൊക്ക
വും ഉള്ള ഇവ കാപ്പ്രിയിൽ കൂട്ടമായി പാൎക്കുന്നു. പുല്ലും ധാന്യ
ങ്ങളും തിന്നും. പറക്കാൻ വഹിയാത്തവയെങ്കിലും ചിറകു വീ
ശി പാഞ്ഞാൽ നല്ല കുതിര ഒടി ഒപ്പം എത്തുകയില്ല. ഇണ
ങ്ങിയാൽ രണ്ടു മനുഷ്യരെ ചിറകിന്മെൽ വഹിച്ചുകൊണ്ട ഒടും.
രണ്ടു കൊൽ താഴ്ചയിൽ ഒരു കുഴി ഉണ്ടാക്കി അതിൽ എകദെ
ശം പാണ്ടിക്കുമ്പളങ്ങയുടെ വലിപ്പത്തിൽ അമ്പത മൊട്ട ഇട്ട
മുക്കാൽ വാശിയും നടുക്കും കാൽ കൊൽ ദൂരത്തിങ്കൽ ചുറ്റുമാ
യി കാൽ വാശിയും വെക്കും. ചുറ്റുമുള്ളത ഉണ്ടാകുന്ന കുട്ടി
കൾക്ക ഭക്ഷണത്തിന്നായി ശെഖരിച്ചിരിക്കുന്നു എന്നൊരു
കെൾവി ഉണ്ട. മണലിൻ ചൂട കാരണത്താൽ ചില ദി
ക്കിൽ പൊരുന്നുവാനാവശ്യമില്ല. താനെ പൊട്ടി കുട്ടികളു
ണ്ടാകും. ചിറകുകളിലും വാൽമെലും ഉള്ള തുവ്വലുകൾ ബഹു
മയവും ശോഭയുമുള്ളതാകകൊണ്ട മദാമ്മമാർ ഒരു തുവ്വലിന്ന
പന്ത്രണ്ടു രൂപാ വരയും വില കൊടുത്ത വാങ്ങിച്ച അലങ്കാ
രമായി തൊപ്പിമെൽ വെക്കുന്നുണ്ട.

എമ്യു. ഇത വലിപ്പത്തിൽ ഒട്ടകപ്പക്ഷിക്കടുത്തിരിക്കുന്നത.
ഒസ്ത്രാലിയായിൽ മാത്രം കാണും. ഒടുന്നതിന്ന സഹായിപ്പാ
ൻ പൊലും ചിറകിന്ന വലിപ്പമില്ല. ശരീരം മുഴുവനും മൂടി
യിരിക്കുന്ന രൊമം ഇരുപുറമായി വിഭാഗിച്ച വീണു കിടക്കും
പിടിപ്പാൻ വരുന്ന നായ്ക്ക ഇവന്റെ ഒരു ഉതകൊണ്ടാൽ
കാല ഒടിഞ്ഞു പൊകും. മറ്റു പക്ഷികളെ പൊലെ ഇതിന്ന
കക്കയില്ല. എഴ എട്ട കുപ്പി എണ്ണ ഇവനിൽനിന്ന കിട്ടുന്നതു
കൊണ്ട കൊല്ലുന്നു.

കസൊവാരി. യാവയിലും അതിന്നടുത്ത ദ്വീപുകളിലും
കാണും. എമ്യു പൊലെ ശരീരം മുഴുവനും രൊമംകൊണ്ട മൂടി
യിരിക്കുന്നെങ്കിലും കൊഴിച്ചാത്തനെ പൊലെതാടയും. തല

"https://ml.wikisource.org/w/index.php?title=താൾ:CiXIV282.pdf/110&oldid=180465" എന്ന താളിൽനിന്ന് ശേഖരിച്ചത്